ഡബ്ലിൻ: ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (ഐൻഎംഒ) നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഐറിഷ് മലയാളികളും. നിലവിലെ കൗൺസിൽ അംഗങ്ങളായ വർഗീസ് ജോയ്, ത്രേസ്യ ദേവസ്സി എന്നിവരാണ് മത്സരിക്കുന്നത്. എംഎൻഐ ( മൈഗ്രന്റ് നഴ്സസ് അയർലൻഡ്) യുടെ സ്ഥാനാർത്ഥികളായിട്ടാണ് ഇവർ മത്സരിക്കുന്നത്.
മാനേജ്മെന്റ് കാറ്റഗറിയിലാണ് ഇവർ മത്സരിക്കുന്നത്. കഴിഞ്ഞ വർഷവും ഇവർ മത്സരിച്ചിരുന്നു.ഡബ്ലിനിലെ ചെറി ഓർച്ചാർഡ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ആണ് വർഗീസ് ജോയ്. ദീർഘനാളായി എദ്ദേഹം ഐഎൻഎംഒയുടെ ഭാഗമായി പ്രവർത്തിക്കുന്നു. മേറ്റർ മിസെറിക്കോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ ആണ് ത്രേസ്യ ദേവസ്സി. 2005 മുതൽ ഐഎൻഎംഒയിൽ അംഗമാണ്.

