ഡബ്ലിൻ: അയർലൻഡിൽ ജോലിക്കാരായ സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ 82.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 13,28,900 ജോലി ചെയ്യുന്ന സ്ത്രീകളാണ് അയർലൻഡിൽ ഉള്ളത്.
2000 ത്തിന്റെ നാലാം പാദത്തിൽ 7,29,900 ആയിരുന്നു ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം. എന്നാൽ 2025 ഇത് 1,328,900 ആയി. ഹ്യൂമൻ ഹെൽത്ത് & സോഷ്യൽ വർക്ക് മേഖലയിലാണ് ഏറ്റവും കൂടുതൽ സ്ത്രീ ജീവനക്കാരുള്ളത്. രണ്ടാം സ്ഥാനം വിദ്യാഭ്യാസ മേഖലയില്ക്കാണ്. 2025 ലെ അവസാന പാദത്തിൽ മുഴുവൻ സമയ ജോലിക്കാരിൽ 41.7% പേരും സ്ത്രീകളാണ്, പാർട്ട് ടൈം ജോലിക്കാരിൽ 67.1% പേരും സ്ത്രീകളാണ്.
Discussion about this post

