ചെന്നൈ: തമിഴഗ വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ പുറത്ത് . വിജയുടെ ആകെ ആസ്തി ഏകദേശം 625 കോടി രൂപയാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിൽ 220 കോടി രൂപയുടെ ജംഗമ ആസ്തികളും 405 കോടി രൂപയുടെ സ്ഥാവര ആസ്തികളും ഉൾപ്പെടുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഏകദേശം 213.36 കോടിയുടെ നിക്ഷേപമുണ്ട്.ആക്സിസ് ബാങ്കിൽ 5.79 കോടിയുടെ നിക്ഷേപവുമുണ്ട്.
കൊടൈക്കനാലിലെ കൃഷിഭൂമിയും ചെന്നൈയിലെ സ്വത്തുക്കളും ഇതിൽ ഉൾപ്പെടുന്നു. ഭാര്യ സംഗീതയ്ക്ക് 18 കോടി രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ വരുമാനം 734.4 കോടി രൂപയാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ബാധ്യതകളൊന്നുമില്ല.
കാറുകളുടെ നീണ്ട നിരയും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ആറ് കോടിയാണ് കാറുകളുടെ ആകെ മൂല്യം ..കാറുകളുടെ നീണ്ട നിരയും സത്യവാങ് മൂലത്തില് വെളിപ്പെടുത്തുന്നുണ്ട്. ആറ് കോടിയാണ് കാറുകളുടെ ആകെ മൂല്യം. ബിഎംഡബ്ല്യു, 530, ടൊയോട്ട ലക്സസ് 350, ടൊയോട്ട വെൽഫയർ, BMW I7 , മാരുതി സ്വിഫ്റ്റ് , ടിവിഎസ് എക്സ് എൽ വാഹനവും ഉടമസ്ഥതയിലുണ്ട്.
ഇവയ്ക്ക് പുറമേ 1.20 കോടി വില മതിക്കുന്ന 883 ഗ്രാം ഭാരമുള്ള സ്വർണ്ണാഭരണങ്ങൾ വിജയുടെ പക്കലുണ്ട്. ഭാര്യ സംഗീതയ്ക്ക് 4.07 കോടി വില മതിക്കുന്ന 391 പവൻ സ്വർണ്ണാഭരണങ്ങൾ സ്വന്തമായുണ്ട്. 1 കോടിയുടെ വജ്രവും കുടുംബത്തിനുണ്ട്.
ഇവയ്ക്ക് പുറമേ കമ്പനികളിലും, ബിസിനസ് സ്ഥാപനങ്ങളിലും വൻ നിക്ഷേപങ്ങളും വിജയ്ക്കുണ്ട്.വിദ്യാഭ്യാസ, സാമൂഹിക, സാമ്പതിക സ്ഥാപനങ്ങൾ എന്നിവയിലായി 56 കോടിയുടെ നിക്ഷേപവുമുണ്ട്.
തിരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിൽ നിന്നും ട്രിച്ചി ഈസ്റ്റിൽ നിന്നുമാണ് മത്സരിക്കുന്നത് . അതേസമയം, ജനക്കൂട്ടത്തിന്റെ വലിയ പങ്കാളിത്തം കാരണം തിക്കിലും തിരക്കിലും പെട്ട് ഇന്ന് ചെന്നൈയിൽ നടക്കാനിരുന്ന വിജയിന്റെ പ്രചാരണ യോഗം റദ്ദാക്കി. പാർട്ടി പരിപാടി നടത്തുന്ന സ്ഥലങ്ങളിൽ പോലീസ് കൃത്യമായ സുരക്ഷ ഒരുക്കുന്നില്ലെന്നും ടിവികെ ആരോപിച്ചു. ഇതുസംബന്ധിച്ച് ടിവികെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

