ഡബ്ലിൻ: അയർലൻഡിൽ അടുത്തവാരം മഴയുള്ള കാലാവസ്ഥ. ഞായറാഴ്ച മുതൽ നനവുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ശക്തമായ കാറ്റും ഉണ്ടാകും.
ഇന്നും നാളെയും പകൽ വരണ്ട കാലാവസ്ഥ ആയിരിക്കും അയർലൻഡിൽ ഉണ്ടാകുക. എന്നാൽ ഞായറാഴ്ച വൈകീട്ട് മുതൽ കാലാവസ്ഥ മാറും. മഴയും കാറ്റും അനുഭവപ്പെടും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായേക്കും. ഇത് യാത്രാ ബുദ്ധിമുട്ടുകൾ ഉൾപ്പെടെ ഉണ്ടാക്കിയേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ നിർദ്ദേശിച്ചു.
Discussion about this post

