ഡബ്ലിൻ: അഞ്ച് വർഷത്തിനിടെ സ്ക്രാംബ്ലർ ബൈക്ക് അപകടങ്ങളിൽ ജീവൻ നഷ്ടമായത് മൂന്ന് പേർക്ക്. 54 പേർക്ക് സാരമായി പരിക്കേറ്റു. 2021 നും 2025 നും ഇടയിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
റോഡ് സുരക്ഷാ അതോറിറ്റിയിൽ നിന്നുള്ള വിവരങ്ങളാണ് ഇത്. അപകടത്തിൽ പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തവരിൽ 42 പേർ സ്ക്രാംബ്ലർ ഓടിച്ചിരുന്നവരാണ്. എല്ലാവരും പുരുഷന്മാരുമാണ്. സ്ക്രാംബ്ലർ ബൈക്കുകൾ ഇടിച്ച് ഏകദേശം 9 കാൽനട യാത്രികർക്ക് പരിക്കേറ്റു.
Discussion about this post

