ഡബ്ലിൻ: മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായ 15 കാരന് തടവ് ശിക്ഷ. ഡബ്ലിൻ ചിൽഡ്രൻസ് കോടതിയാണ് കുട്ടിയ്ക്ക് ശിക്ഷ വിധിച്ചത്. 54 കേസുകളിലെ പ്രതിയാണ് കുട്ടി. അഞ്ച് മാസത്തെ തടവ് ശിക്ഷയാണ് കുട്ടിയ്ക്ക് വിധിച്ചിരിക്കുന്നത്.
14ാം വയസ്സിലാണ് കുട്ടി കുറ്റകൃത്യം ആരംഭിച്ചത്. വാഹനങ്ങൾ തകർക്കുക, വാഹന മോഷണം, കാർ ജനാലകൾ തകർക്കുക, പണം മോഷ്ടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആയിരുന്നു 15 കാരൻ ഏർപ്പെട്ടിരുന്നത്. 2024 ഓഗസ്റ്റ് മുതൽ 2026 ജനുവരി വരെ 17 ദിവസങ്ങളിൽ ആയിട്ടായിരുന്നു കുട്ടി കുറ്റകൃത്യങ്ങൾ നടത്തിയത്.
Discussion about this post

