Author: sreejithakvijayan

ഡബ്ലിൻ: അയർലന്റിൽ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിച്ചു. കഴിഞ്ഞ മാസം 0.2 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ 12 മാസത്തിനിടെ 4.6 ശതമാനത്തിന്റെ വർദ്ധനവ് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ആണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഈ വർഷം ജൂലൈ വരെയുള്ള കണക്കുകളാണ് ഇത്. 12 മാസത്തിൽ അയർലന്റിനായുളള ഇയു ഹോർമോണൈസ്ഡ് കൺസ്യൂമർ പ്രൈസ് സൂചിക 1.6 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിൽ മാത്രം 0.2 ശമാനത്തിന്റെ വർദ്ധനവായിരുന്നു ഉണ്ടായിരുന്നത്.

Read More

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. എൻ2/എം50 നോർത്ത്ബൗണ്ടിൽ ആയിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ജംഗ്ഷനിൽവച്ച് യുവാവ് സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവാവിനൊപ്പം ഉണ്ടായിരുന്ന 30 കാരിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കോർക്ക്: ഈ വാരാന്ത്യ ബാങ്ക് അവധി ദിനത്തിൽ കൂടുതൽ യാത്രികരെ പ്രതീക്ഷിച്ച് കോർക്ക് വിമാനത്താവളവും. ഈ വാരാന്ത്യത്തിൽ യാത്രികരുടെ എണ്ണത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിമാനത്താവള അധികൃതർ കരുതുന്നത്. ഇതേ തുടർന്ന് പ്രതിദിനം 74,000 യാത്രികരെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഞായറാഴ്ച കോർക്ക് വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആരംഭം മുതൽ തന്നെ യാത്രയ്ക്കായി കോർക്ക് വിമാനത്താവളം തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. ഈ വർഷം ഇന്നലെ വരെ രണ്ട് മില്യൺ യാത്രികരെയാണ് വിമാനത്താവളം വരവേറ്റത്. 64 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നേട്ടം വിമാനത്താവളം കൈവരിക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും യുവാവിനെ കാണാതായി. മലാഹിഡെയിൽ താമസിക്കുന്ന 24 കാരനായ മൈക്കിൾ തോമസിനെയാണ് കാണാതായത്. യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ മുതലാണ് യുവാവിനെ കാണാതെ ആയത്. വീട്ടിൽ നിന്നാണ് കാണാതായത് എന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ഇടത്തരം ശരീരവും നീല കണ്ണുകളും ബ്രൗൺ നിറത്തിലുള്ള മുടിയുമാണ് യുവാവിന് ഉള്ളത്. അഞ്ച് അടി എട്ട് ഇഞ്ച് ഉയരമുണ്ട്. കാണാതാകുമ്പോൾ ചാരനിരറത്തിലുള്ള ഹൂഡിയും ട്രൗസറും ചാര നിറത്തിലുള്ള ബൂട്ടുകളുമാണ് ധരിച്ചിരുന്നത്. മൈക്കിളിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡബ്ലിനിലെ കൂലോക്ക് ഗാർഡ സ്റ്റേഷനിൽ 01 666 4200 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലെ 1800 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Read More

ലിമെറിക്ക്: കുട്ടികൾക്കായുള്ള ലൈഫ് ജാക്കറ്റുകൾ വിപണിയിൽ നിന്നും തിരിച്ച് വിളിച്ച് ദി കോമ്പിറ്റീഷൻ ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ. ലൈഫ് ജാക്കറ്റുകളുടെ നിർമ്മാണത്തിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹെല്ലി ഹാൻസൻ നിർമ്മിച്ച നൂറ് കണക്കിന് ലൈഫ് ജാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. വാരാന്ത്യ ബാങ്ക് അവധിയുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷയില്ലാത്ത  ജാക്കറ്റുകൾ ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് കാരണമാകും. അതിനാലാണ് അടിയന്തിരമായി സിസിപിസി ഉത്പന്നം തിരിച്ച് വിളിക്കാൻ തീരുമാനിച്ചത്. കമ്പനിയുടെ ലൈഫ് ജാക്കറ്റുള്ളവർ ധരിക്കരുതെന്നും സിസിപിസി നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് കുത്തേറ്റതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ പോൾ ക്ലിയറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില വ്യക്തികൾ അവരുടെ അജണ്ട നടപ്പിലാക്കാൻ സംഭവത്തെ വളച്ചൊടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില വ്യക്തികൾ അവരുടെ അജണ്ട നടപ്പിലാക്കാൻ വിഷയത്തെ ആളിക്കത്തിക്കുകയാണ്. വളരെ തെറ്റായ വിവരങ്ങളാണ് ഇക്കൂട്ടർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. വിശ്വസനീയമായ മാദ്ധ്യമങ്ങൾ നൽകുന്ന വാർത്തകൾ മാത്രം വിശ്വസിച്ചാൽ മതിയെന്നാണ് ഈ വേളയിൽ പൊതുജനങ്ങളോട് പറയാനുളളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം ഉടൻ കണ്ടെത്തുമെന്നും ക്ലിയറി കൂട്ടിച്ചേർത്തു.

Read More

ബെൽഫാസ്റ്റ്: വീടിന് മുൻപിൽ തീയിടുകയും പെട്രോൾ കയ്യിലേന്തി പരിഭ്രാന്തി സൃഷ്ടിക്കുയും ചെയ്ത യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈസ്റ്റ് ബെൽഫാസ്റ്റിലായിരുന്നു സംഭവം. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി പോലീസിനെയും ആക്രമിച്ചു. യൂസ്റ്റൺ സ്ട്രീറ്റ് മേഖലയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അർദ്ധനഗ്നനായി സ്ഥലത്ത് എത്തിയ ഇയാൾ പ്രദേശത്തെ വീടിന്റെ വാതിലിന് തീയിടുകയായിരുന്നു. ഈ വിവരം അറിഞ്ഞ് പോലീസ് എത്തി. അപ്പോഴാണ് പെട്രോളുമായി ഇയാൾ പരിഭ്രാന്തി സൃഷ്ടിക്കുന്നത് കണ്ടത്. പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ പോലീസിനെയും ആക്രമിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ഐറിഷ് റെയിലിനെതിരായ സാമൂഹ്യവിരുദ്ധരുടെ ആക്രമണം വർദ്ധിച്ചതായി റിപ്പോർട്ട്. അക്രമ സംവങ്ങളിൽ 50 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. 2024 ൽ സാമൂഹ്യവിരുദ്ധരുടെ 1,523 ആക്രമണങ്ങളാണ് ഐറിഷ് റെയിലിനെതിരെ ഉണ്ടായിട്ടുള്ളത്. 2023 ൽ ഇത് 1,023 ഉം 2021 ൽ ഇത് 548 ഉം ആയിരുന്നു. റെയിൽവേ സ്റ്റേഷനുകളിലെ പ്രധാന ടെർമിനസുകളിൽ ഉൾപ്പെടെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ഇതേ തുടർന്ന് നിരീക്ഷണങ്ങൾക്കായി ഐറിഷ് റെയിൽ പുതിയ നിരീക്ഷക സംഘത്തെ നിയോഗിച്ചു.

Read More

ഡബ്ലിൻ: ലൂക്കനിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു. ബ്രൂക്ക്‌വേലിന് സമീപം ആയിരുന്നു സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാവിലെയോടെയായിരുന്നു സംഭവം. ട്രക്ക് കത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്രക്കിൽ നിന്നും തീയും പുകയും വരുന്നതും പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡബ്ലിനിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീ അണയ്ക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

Read More

ക്ലോൺമേൽ: ക്ലോൺമേൽ സമ്മർഫെസ്റ്റിന്റെ ഭാഗമായുള്ള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. താത്പര്യമുള്ള ടീമുകൾക്ക് അധികൃതരുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. 100 യൂറോ ആണ് രജിസ്‌ട്രേഷൻ ഫീസ്. ശനിയാഴ്ചയാണ് ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2025 നടക്കുക. മൊയ്‌ലി റോവേഴ്‌സ് ജിഎഎ ക്ലബ്ബിൽ ആണ് ഫുട്‌ബോൾ മത്സരങ്ങൾ അരങ്ങേറുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്കൊപ്പം സൗഹൃദ മത്സരത്തിൽ പ്രമുഖ ഫുട്‌ബോൾ താരം ഐഎം വിജയൻ പങ്കെടുക്കും. ഫുട്‌ബോൾ മത്സരങ്ങളിൽ ജേതാവാകുന്ന ടീം അംഗങ്ങൾക്ക് ആകർഷകമായ സമ്മാനവും ഉണ്ട്. മത്സരത്തിൽ വിജയിക്കുന്ന ടീമിന് 501 യൂറോ ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 251 യൂറോയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 151 യൂറോയും സമ്മാനമായി ലഭിക്കും.

Read More