ഡബ്ലിൻ: ഡബ്ലിനിൽ നിന്നും യുവാവിനെ കാണാതായി. മലാഹിഡെയിൽ താമസിക്കുന്ന 24 കാരനായ മൈക്കിൾ തോമസിനെയാണ് കാണാതായത്. യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ മുതലാണ് യുവാവിനെ കാണാതെ ആയത്. വീട്ടിൽ നിന്നാണ് കാണാതായത് എന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ഇടത്തരം ശരീരവും നീല കണ്ണുകളും ബ്രൗൺ നിറത്തിലുള്ള മുടിയുമാണ് യുവാവിന് ഉള്ളത്. അഞ്ച് അടി എട്ട് ഇഞ്ച് ഉയരമുണ്ട്. കാണാതാകുമ്പോൾ ചാരനിരറത്തിലുള്ള ഹൂഡിയും ട്രൗസറും ചാര നിറത്തിലുള്ള ബൂട്ടുകളുമാണ് ധരിച്ചിരുന്നത്.
മൈക്കിളിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡബ്ലിനിലെ കൂലോക്ക് ഗാർഡ സ്റ്റേഷനിൽ 01 666 4200 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലെ 1800 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

