- മാനിന്റെ തലയറുത്ത സംഭവം; സുരക്ഷ വർധിപ്പിക്കാൻ തീരുമാനം
- വേട്ടയാടുന്നതിനെ വെടിയേറ്റ് മരണം; യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും
- ക്രിസ്തുമസ് ലൈറ്റ് പൊട്ടി വീണ സംഭവം; റോഡുകൾ അടച്ചു
- ഐറിഷ് സമാധാനപാലന സേനാംഗങ്ങളെ ആക്രമിച്ച കേസ്; ആറ് പേർ അറസ്റ്റിൽ
- സൗത്ത് ബെൽഫാസ്റ്റിലെ ആക്രമണം; നാല് പേർ അറസ്റ്റിൽ
- പ്രിന്റിംഗ് മെഷീനിൽ സാരി കുടുങ്ങി ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം
- രാഹുൽ ഈശ്വറിന് ജാമ്യമില്ല : അതിജീവിതയുമായി ബന്ധപ്പെട്ട വിവരങ്ങൾ നീക്കം ചെയ്യാൻ തയ്യാറാണെന്നും രാഹുൽ
- ഡൽഹി പോലീസ് നോട്ടീസ് അയച്ച് പീഡിപ്പിക്കുന്നു : നിയമപരമായി നീങ്ങുമെന്ന് ഡി.കെ. ശിവകുമാർ
Author: sreejithakvijayan
ഡബ്ലിൻ: കോർക്ക് സിറ്റിയിൽ നദിയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. റിവർ ലീയിൽ കുളിക്കാൻ ഇറങ്ങിയ 30 കാരന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയാണ് 30 കാരനും കൂട്ടുകാരും റിവർ ലീയിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ നദിയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ലൈഫ്ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. ലൈഫ് ഗാർഡ് എത്തി പരിശോധന നടത്തിയെങ്കിലും 30 കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഫയർഫോഴ്‌സിന്റെ സഹായം തേടി. കോർക്ക് സിറ്റി ഫയർ ബ്രിഗേഡിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയായിരുന്നു തിരച്ചിൽ നടത്തിയത്. ഇവർക്കൊപ്പം കോസ്റ്റ്ഗാർഡും തിരച്ചിലിൽപ്പം ചേർന്നു. ദീർഘനേരത്തെ തിരച്ചിലിനൊടുവിൽ നദിയിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഡബ്ലിൻ: അയർലന്റിൽ കുട്ടികൾ ഉൾപ്പെടെ 39 പേരെ നാടുകടത്തി. നീതിന്യായ മന്ത്രി ജിം ഒ കെല്ലഗൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്നാണ് ഇവരെ നാടുകടത്തിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. രാത്രിയോടെയായിരുന്നു 39 പേരെയും പ്രത്യേക വിമാനത്തിൽ നാടുകടത്തിയത്. ജന്മദേശമായ ജോർജിയയിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഇവർ ജോർജിയയിൽ സുരക്ഷിതരായി എത്തിയതായും കെല്ലഗൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. 5 കുട്ടികൾ ഉൾപ്പെടെ 39 പേരെയാണ് അർദ്ധരാത്രി വിമാനത്തിൽ നാടുകടത്തിയത്. ഇവർ രാവിലെ സുരക്ഷിതമായി ജോർജിയയിൽ എത്തി. കുടിയേറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇവർ പാലിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇവരെ സ്വന്തം രാജ്യത്തേയ്ക്ക് മടക്കി അയച്ചത് – കെല്ലഗൻ വ്യക്തമാക്കി. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് അയർലന്റിൽ നിന്നും കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഫെബ്രുവരിയിൽ നിയമങ്ങൾ പാലിക്കാതെ രാജ്യത്ത് തുടർന്ന 32 പേരെ ജോർജിയയിലേക്ക് നാടുകടത്തിയിരുന്നു. അയർലന്റിൽ അനധികൃത കുടിയേറ്റം നടത്തുന്നവരിൽ ഭൂരിഭാഗം പേരും ജോർജിയൻ പൗരന്മാരാണ്.
ന്യൂയോർക്ക്: ലോകരാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധത്തിനിടെ യുക്രെയ്‌നുമായി നിർണായക കരാറിൽ ഏർപ്പെട്ട് അമേരിക്ക. നിർണായക ധാതുക്കളുടെയും പ്രകൃതിവിഭവങ്ങളുടെയും കൈമാറ്റം സംബന്ധിച്ച കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചത്. ഇതിന് പിന്നാലെ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കുകയായിരുന്നു. ഇതോടെ യുക്രെയ്‌നിന്റെ അമൂല്യ ധാതുക്കളും പ്രകൃതിവിഭവങ്ങളും അമേരിക്കയ്ക്കും സ്വന്തമാകും. റഷ്യയുമായി തുടരുന്ന യുദ്ധത്തിൽ അമേരിക്കയുടെ സഹായം യുക്രെയ്‌ന് നിർണായകമായും. ഇത് ലക്ഷ്യമിട്ടാണ് അമേരിക്കയുമായുമായി യുക്രെയ്ൻ പുതിയ കരാറിൽ ഏർപ്പെട്ടത്. റഷ്യയ്‌ക്കെതിരെ ഒന്നിച്ച് പോരാടാൻ യുക്രെയ്‌ന് ഒപ്പം നിൽക്കുമെന്ന് അമേരിക്ക നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ കരാറിൽ ഇരു രാജ്യങ്ങളും ഏർപ്പെട്ടിരിക്കുന്നത്. സ്വതന്ത്രവും സമൃദ്ധവും പരമാധികാരവുമുള്ള യുക്രെയ്‌ന് വേണ്ടിയുള്ള സമാധാന ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ എന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് പറഞ്ഞു. പുതിയ കരാർ ഇതിന് തെളിവാണ്. യുക്രെയ്‌നിന്റെ സമൃദ്ധിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അമേരിക്കൻ ജനതയും യുക്രെയ്ൻ ജനതയും…
ശ്രീനഗർ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തി മേഖലയിൽ പതാക സ്ഥാപിച്ച് പാക് സൈന്യം. പർഗാനയിലെ പാക് പോസ്റ്റിലാണ് സൈന്യം വീണ്ടും പാക് പതാക സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ തിരിച്ചടിയാണ് ഇന്ത്യയിൽ നിന്നും പാക് സൈന്യം പ്രതീക്ഷിക്കുന്നത്. ഇതിനിടെ രണ്ട് ദിവസം മുൻപ് പർഗാനയിലെ സൈനിക പോസ്റ്റിൽ നിന്നും പാക് പതാക പിൻവലിക്കുകയായിരുന്നു. പർഗാനയ്ക്ക് പുറമേ അതിർത്തി മേഖലയിലെ മറ്റ് സൈനിക പോസ്റ്റുകളിൽ നിന്നും പതാക എടുത്തുമാറ്റിയിരുന്നു. ഇതോടെ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക് സൈന്യം പോസ്റ്റ് ഒഴിഞ്ഞതായി വാർത്തകൾ പുറത്തുവന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വീണ്ടും പാക് പതാക പോസ്റ്റിൽ ഉയർന്നിരിക്കുന്നത്. പാക് റേഞ്ചേഴ്‌സിനാണ് പർഗാനയിലെ സൈനിക പോസ്റ്റിന്റെ ചുമതലയുള്ളത്.
ഡബ്ലിൻ: അയർലന്റിൽ ബുധനാഴ്ച അനുഭവപ്പെട്ടത് റെക്കോർഡ് താപനില. ഏപ്രിൽ മാസത്തെ അവസാന ദിനമായ ഇന്നലെ രാജ്യമെമ്പാടും താപനില 25 ഡിഗ്രിയ്ക്ക് മുകളിൽ ഉയർന്നു. 41 വർഷങ്ങൾക്ക് മുൻപാണ് രാജ്യത്ത് അവസാനമായി ഇത്രയും ഉയർന്ന താപനില അനുഭവപ്പെട്ടത്. കോ ഗാൽവെയിൽ താപനില ദേശീയ റെക്കോർഡ് മറികടന്നു. 25.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ബുധനാഴ്ച ആതൻറിയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ കോ ഗാൽവെയില താപനിലയായി രേഖപ്പെടുത്തിയത്. അതേസമയം മയോയിലെ ന്യൂപോർട്ട് സ്‌റ്റേഷനിൽ ദേശീയ റെക്കോർഡിനെക്കാൾ 0.1 ഡിഗ്രിയ്ക്ക് താഴെയായിരുന്നു താപനില. ന്യൂപോർട്ടിൽ മെർക്കുറിയുടെ അളവ് 25.7 ഡിഗ്രിയായി വർദ്ധിച്ചു. 2011 ഏപ്രിൽ മാസത്തിൽ ആയിരുന്നു ഇതിന് മുൻപ് ന്യൂപോർട്ടിൽ മെർക്കുറിയുടെ അളവ് റെക്കോർഡിൽ എത്തിയത്. 23.4 ഡിഗ്രിയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ 16 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലാണ് ബുധനാഴ്ച 25 ഡിഗ്രിയ്ക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയത്. അയർലന്റിന്റെ ചരിത്രത്തിൽ തന്നെ രണ്ടാമത്തെ തവണയാണ് ചൂട് 25 ഡിഗ്രിയ്ക്ക് മുകളിൽ എത്തുന്നത്. 1984 ഏപ്രിൽ 26…
ഡബ്ലിൻ: അയർലന്റിൽ നിന്നും കുടിയേറിപ്പാർക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകൾ. ഡിപ്പാർട്ട്‌മെന്റ് ഓഫ് എന്റർപ്രൈസ് നടത്തിയ പഠനത്തിലാണ് രാജ്യം വിടുന്നവരിൽ ഏറ്റവും കൂടുതൽ പേർ സ്ത്രീകളാണെന്ന് വ്യക്തമായിരിക്കുന്നത്. 2020 മുതൽ വിദേശത്തേയ്ക്ക് കുടിയേറിപ്പാർക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ 56 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ താമസ ചിലവ് വർദ്ധിക്കുന്നതാണ് സ്ത്രീകൾ വൻതോതിൽ രാജ്യം വിടുന്നതിനുള്ള കാരണം എന്നാണ് സൂചന. 2020 മുതൽ 2024 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അയർലന്റ് വിട്ട പുരുഷന്മാരുടെ എണ്ണം 12 ശതമാനം ആണ്. എന്നാൽ ഇതിന്റെ ഇരട്ടിയാണ് സ്ത്രീകളുടെ എണ്ണം. ഇതിൽ 15 നും 24 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കിടയിലാണ് വിദേശരാജ്യങ്ങളിൽ പോയി താമസിക്കുന്നതിനുള്ള താത്പര്യം കൂടുതലായി കാണപ്പെടുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുമ്പോൾ ആളുകൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അയർലന്റിലെ തൊഴിൽ പശ്ചാത്തലവും സമ്പദ് വ്യവസ്ഥയും ശക്തമാകുന്ന സാഹചര്യത്തിൽ സ്ത്രീകൾ വ്യാപകമായി രാജ്യം വിടുന്നത് അസാധാരണമാണെന്നും പഠനം അഭിപ്രായപ്പെടുന്നുണ്ട്. 2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
