ഡബ്ലിൻ: ലൂക്കനിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു. ബ്രൂക്ക്വേലിന് സമീപം ആയിരുന്നു സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
രാവിലെയോടെയായിരുന്നു സംഭവം. ട്രക്ക് കത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്രക്കിൽ നിന്നും തീയും പുകയും വരുന്നതും പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഡബ്ലിനിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണയ്ക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

