ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് കുത്തേറ്റതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ പോൾ ക്ലിയറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില വ്യക്തികൾ അവരുടെ അജണ്ട നടപ്പിലാക്കാൻ സംഭവത്തെ വളച്ചൊടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചില വ്യക്തികൾ അവരുടെ അജണ്ട നടപ്പിലാക്കാൻ വിഷയത്തെ ആളിക്കത്തിക്കുകയാണ്. വളരെ തെറ്റായ വിവരങ്ങളാണ് ഇക്കൂട്ടർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. വിശ്വസനീയമായ മാദ്ധ്യമങ്ങൾ നൽകുന്ന വാർത്തകൾ മാത്രം വിശ്വസിച്ചാൽ മതിയെന്നാണ് ഈ വേളയിൽ പൊതുജനങ്ങളോട് പറയാനുളളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം ഉടൻ കണ്ടെത്തുമെന്നും ക്ലിയറി കൂട്ടിച്ചേർത്തു.

