ലിമെറിക്ക്: കുട്ടികൾക്കായുള്ള ലൈഫ് ജാക്കറ്റുകൾ വിപണിയിൽ നിന്നും തിരിച്ച് വിളിച്ച് ദി കോമ്പിറ്റീഷൻ ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ. ലൈഫ് ജാക്കറ്റുകളുടെ നിർമ്മാണത്തിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹെല്ലി ഹാൻസൻ നിർമ്മിച്ച നൂറ് കണക്കിന് ലൈഫ് ജാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്.
വാരാന്ത്യ ബാങ്ക് അവധിയുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷയില്ലാത്ത ജാക്കറ്റുകൾ ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് കാരണമാകും. അതിനാലാണ് അടിയന്തിരമായി സിസിപിസി ഉത്പന്നം തിരിച്ച് വിളിക്കാൻ തീരുമാനിച്ചത്. കമ്പനിയുടെ ലൈഫ് ജാക്കറ്റുള്ളവർ ധരിക്കരുതെന്നും സിസിപിസി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

