ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. എൻ2/എം50 നോർത്ത്ബൗണ്ടിൽ ആയിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ജംഗ്ഷനിൽവച്ച് യുവാവ് സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവാവിനൊപ്പം ഉണ്ടായിരുന്ന 30 കാരിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post

