Author: sreejithakvijayan

സൗത്ത് ബെൽഫാസ്റ്റ് : ഐറിഷ് കപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ പോലീസുകാർക്ക് നേരെ ആരാധകരുടെ ആക്രമണം. സംഭവത്തിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. സൗത്ത് ബെൽഫാസ്റ്റിലെ വിൻഡ്‌സർ പാർക്കിൽ നടന്ന മത്സരത്തിനിടെ ആയിരുന്നു സംഭവം. ക്ലിഫ്‌റ്റെൻവില്ലെയും ഡംഗനൽ സ്വിഫ്റ്റ്‌സും തമ്മിൽ ആയിരുന്നു മത്സരം. ഇതിൽ ക്ലിഫ്‌റ്റെൻവില്ലെ ഡംഗനൽ സ്വിഫ്റ്റ്‌സ് തോൽപ്പിച്ചു. മത്സരത്തിന് ശേഷം സ്ഥലത്ത് നിന്നും പിരിഞ്ഞ് പോകുന്നതിനിടെ ചില ഫുട്‌ബോൾ ആരാധകർ പോലീസുകാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. മദ്യകുപ്പികളും കല്ലുകളും കൊണ്ടായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ.

Read More

അർമാഗ്: കൗണ്ടി അർമാഗിലെ ഫുട്‌ബോൾ ക്ലബ്ബിൽ 18 കാരന് നേരെ കത്തിയാക്രമണം. ലുർഗാനിലെ ഗ്ലെനവൻ ഫുട്‌ബോൾ ക്ലബ്ബിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 18 കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മറ്റൊരു 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോർനെവ്യു പാർക്കിന്റെ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രതിയായ 18 കാരൻ യുവാവിന്റെ തലയിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഉടൻ സ്ഥലത്ത് എത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Read More

മയോ: ലോഫ് കോറിബിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തി. ഐറിഷ് കോസ്റ്റ്ഗാർഡാണ് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മത്സ്യബന്ധനത്തിനായി പോയ ക്ലാരെമോറിസ് സ്വദേശിയായ 80 കാരനെ കാണാതെ ആയത്. ലോഫ് കോറിബിൽ മത്സ്യബന്ധനത്തിനായി പോയ 80 കാരൻ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അധികൃതരെ വിവരം അറിയിച്ചിരുന്നു. തുടർന്നാണ് കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ തിരിച്ചൽ നടത്തിയത്. തിരച്ചിലിനൊടുവിൽ മയോ- ഗാൽവെ അതിർത്തി മേഖലയായ കോങ് ആന്റ് കോർ ന മോനയിൽവച്ച് അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ കോസ്റ്റ് ഗാർഡിന്റെ ബോട്ടിൽ കരയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ ബോട്ടും സുരക്ഷിതമായി കരയിൽ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു 80 കാരന് വേണ്ടി തിരച്ചിൽ നടത്തിയത്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ഐകെഇഎ ഔട്ട്‌ലെറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇന്ത്യൻ ജീവനക്കാർ അറസ്റ്റിൽ. കിൽഡെയറിലെ ന്യൂബ്രിഡ്ജിലെ സ്റ്റേഷൻ വാക്ക് നിവാസികളായ മോന്നിഷ നിമ്മ, സായ് രാധിക കവൂരി, രവികിരൺ ഗരിമെല്ല, എന്നിവരാണ് പിടിയിലായത്. സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ് ഇവർ. ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സംഭവം. ജനുവരി 11, 18, 25 തിയതികളിൽ മൂന്നംഗ സംഘം ഔട്ട്‌ലെറ്റുകളിൽ നിന്നും നിരവധി സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഇതിന് പിന്നാലെ അധികൃതർ പരാതിപ്പെട്ടു. തുടർന്ന് ഡിക്റ്റടീവ് ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നും മോഷണ മുതകലുകൾ കണ്ടെടുക്കുകയും പ്രതിയായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് പേരും അറസ്റ്റിലായത്.

Read More

ഡബ്ലിൻ: ലോകത്തെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ അയർലന്റിലെ ബീച്ചും. കൗണ്ട് മയോയിലെ കീം ബീച്ച് ആണ് ലോകത്തെ തന്നെ ഏറ്റവും മികച്ച 50 ബീച്ചുകളിൽ ഒന്നായി മാറിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള മണലും, നീല നിറത്തിലുള്ള ജലവുമുള്ള കീം ബീച്ച് അയർലന്റിലെ ഏറ്റവും മികച്ച ബീച്ച് കൂടിയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിലും കീം ബീച്ച് ഇടം നേടിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച ഏഴാമത്തെ ബീച്ച് ആണ് ഇത്. ലോകത്തെ മികച്ച ബീച്ചുകളിൽ 48ാം സ്ഥാനമാണ് കീം ബീച്ചിന് ഉള്ളത്.

Read More

ഡബ്ലിൻ: അയർലന്റിലെ കാറ് ഉടമകളോട് നാല് ഇലക്ട്രോണിക് വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്ത് ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് പ്രത്യേകം കരുതൽ വേണമെന്നും അധികൃതർ വ്യക്തമാക്കി. സ്മാർട് ഫോണുകൾ, എംപി3 പ്ലെയറുകൾ, ക്യാമറകൾ, ലാപ്‌ടോപ്പുകൾ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കരുത് എന്നാണ് നിർദ്ദേശം. 40 ഡിഗ്രിയെക്കാൾ ഉയർന്ന താപനിലയുമായി ഇവ സമ്പർക്കത്തിൽ വരുമ്പോൾ പൊട്ടിത്തെറിയ്ക്കാനും കാറിനുള്ളിൽ തീപിടിയ്ക്കാനും സാദ്ധ്യതയുണ്ട്. അതിനാലാണ് ഈ ഉപകരണങ്ങൾ കാറുകളിൽ സൂക്ഷിക്കരുതെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇവയ്ക്ക് പുറമേ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കാറിനുള്ളിൽ സൂക്ഷിക്കരുതെന്നും നിർദ്ദേശിക്കുന്നു. സൂര്യരശ്മികൾ പ്ലാസ്റ്റിക് കുപ്പികളിൽ തട്ടുമ്പോൾ രാസപ്രവർത്തനം സംഭവിക്കുകയും ഇതിന്റെ ഫലമായി വെള്ളത്തിൽ രാസവസ്തുക്കൾ കലരുകയും ചെയ്യും. ഇത് കുടിച്ചാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം. അതേസമയം വാഹനങ്ങളിൽ അവശ്യമരുന്നുകളും സൺസ്‌ക്രീനും കരുതണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Read More

കോർക്ക്: മോട്ടോർ റേസിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 13 കാരിയ്ക്ക് ദാരുണാന്ത്യം. കോർക്ക് ഓട്ടോഗ്രാസ് റേസിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെസ്റ്റ് കോർക്കിലെ എനിസ്‌കീനിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. മോട്ടോർ റേസിംഗ് 13 കാരിയും പങ്കെടുത്തിരുന്നു. ഹീറ്റ് റേസിംഗ് മത്സരത്തിനിടെ പെൺകുട്ടിയുടെ വാഹനം നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തകരുകയായിരുന്നു. ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ഡബ്ലിൻ: പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ സൺഡേ സ്‌കൂളിലെ കുട്ടികളുടെ ബാലകലോത്സവം തിങ്കളാഴ്ച. കൗണ്ടി കിൽക്കെനിയിലുള്ള സെന്റ് ബീക്കൺസ് നാഷണൽ സ്‌കൂൾ ആണ് വേദി. ഇടവക മെത്രപ്പൊലീത്ത അഭിവന്ദ്യ തോമസ് മോർ അലക്‌സാന്ത്രയോസ് തിരുമേനി പരിപാടി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ഓടെയാണ് പരിപാടിയുടെ ഉദ്ഘാടനം. തുടർന്ന് നടക്കുന്ന പരിപാടികളിൽ വൈദികരും ഭാരവാഹികളും സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പങ്കെടുക്കും.

Read More

ലണ്ടൻ: ജിഎഎ ( ഗാലിക് അത്ലറ്റിക് അസോസിയേഷൻ) ഉദ്യോഗസ്ഥൻ സീൻ ബ്രൗണിന്റെ കൊലപാതകത്തിൽ പൊതു അന്വേഷണം വേണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ. ബെൽഫാസ്റ്റ് അപ്പീൽ കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ബ്രിട്ടീഷ് സർക്കാരിന്റെ പ്രതികരണം. വെള്ളിയാഴ്ച ആയിരുന്നു ബ്രിട്ടീഷ് സർക്കാർ പൊതു അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഐറിഷ് കോടതി ശരിവച്ചത്. 1997 ലാണ് സീൻ ബ്രൗൺ കൊല്ലപ്പെട്ടത്. നാല് ആഴ്ചയ്ക്ക് ശേഷം പൊതു അന്വേഷണം നടത്തണം എന്നാണ് ഐറിഷ് കോടതിയുടെ നിർദ്ദേശം. പൊതു അന്വേഷണം നടത്താത്തതിൽ കോടതി നേരത്തെ തന്നെ ബ്രിട്ടീഷ് സർക്കാരിന് നേരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ് ശരിവച്ചത്.

Read More

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തിൽ പിടിയിലായത് പാലസ്തീൻ അനുകൂലികൾ. അറസ്റ്റിലായ മൂന്ന് പേരും പാലസ്തീൻ അനുകൂല പ്രവർത്തകർ ആണന്ന് പാലസ്തീൻ ആക്ഷൻ ഐർ ഗ്രൂപ്പ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഷാനൻ വിമാനത്താവളത്തിലേക്ക് മൂന്നംഗ സംഘം വാഹനം ഓടിച്ച് കയറ്റിയത്. മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ നാല് പ്രകാരം കോ ക്ലെയറിലെ പോലീസ് സ്‌റ്റേഷനിലാണ് ഇവരെ തടങ്കലിൽ പാർപ്പിച്ചിരുന്നത്.

Read More