ബെൽഫാസ്റ്റ്: വീടിന് മുൻപിൽ തീയിടുകയും പെട്രോൾ കയ്യിലേന്തി പരിഭ്രാന്തി സൃഷ്ടിക്കുയും ചെയ്ത യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈസ്റ്റ് ബെൽഫാസ്റ്റിലായിരുന്നു സംഭവം. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി പോലീസിനെയും ആക്രമിച്ചു.
യൂസ്റ്റൺ സ്ട്രീറ്റ് മേഖലയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അർദ്ധനഗ്നനായി സ്ഥലത്ത് എത്തിയ ഇയാൾ പ്രദേശത്തെ വീടിന്റെ വാതിലിന് തീയിടുകയായിരുന്നു. ഈ വിവരം അറിഞ്ഞ് പോലീസ് എത്തി. അപ്പോഴാണ് പെട്രോളുമായി ഇയാൾ പരിഭ്രാന്തി സൃഷ്ടിക്കുന്നത് കണ്ടത്. പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ പോലീസിനെയും ആക്രമിക്കുകയായിരുന്നു.
Discussion about this post

