കോർക്ക്: ഈ വാരാന്ത്യ ബാങ്ക് അവധി ദിനത്തിൽ കൂടുതൽ യാത്രികരെ പ്രതീക്ഷിച്ച് കോർക്ക് വിമാനത്താവളവും. ഈ വാരാന്ത്യത്തിൽ യാത്രികരുടെ എണ്ണത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിമാനത്താവള അധികൃതർ കരുതുന്നത്. ഇതേ തുടർന്ന് പ്രതിദിനം 74,000 യാത്രികരെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
ഞായറാഴ്ച കോർക്ക് വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആരംഭം മുതൽ തന്നെ യാത്രയ്ക്കായി കോർക്ക് വിമാനത്താവളം തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. ഈ വർഷം ഇന്നലെ വരെ രണ്ട് മില്യൺ യാത്രികരെയാണ് വിമാനത്താവളം വരവേറ്റത്. 64 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നേട്ടം വിമാനത്താവളം കൈവരിക്കുന്നത്.
Discussion about this post

