ഡബ്ലിൻ: ഐറിഷ് റെയിലിനെതിരായ സാമൂഹ്യവിരുദ്ധരുടെ ആക്രമണം വർദ്ധിച്ചതായി റിപ്പോർട്ട്. അക്രമ സംവങ്ങളിൽ 50 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. 2024 ൽ സാമൂഹ്യവിരുദ്ധരുടെ 1,523 ആക്രമണങ്ങളാണ് ഐറിഷ് റെയിലിനെതിരെ ഉണ്ടായിട്ടുള്ളത്. 2023 ൽ ഇത് 1,023 ഉം 2021 ൽ ഇത് 548 ഉം ആയിരുന്നു.
റെയിൽവേ സ്റ്റേഷനുകളിലെ പ്രധാന ടെർമിനസുകളിൽ ഉൾപ്പെടെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ഇതേ തുടർന്ന് നിരീക്ഷണങ്ങൾക്കായി ഐറിഷ് റെയിൽ പുതിയ നിരീക്ഷക സംഘത്തെ നിയോഗിച്ചു.
Discussion about this post

