ക്ലോൺമേൽ: ക്ലോൺമേൽ സമ്മർഫെസ്റ്റിന്റെ ഭാഗമായുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. താത്പര്യമുള്ള ടീമുകൾക്ക് അധികൃതരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. 100 യൂറോ ആണ് രജിസ്ട്രേഷൻ ഫീസ്.
ശനിയാഴ്ചയാണ് ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ലോൺമേൽ സമ്മർ ഫെസ്റ്റ് 2025 നടക്കുക. മൊയ്ലി റോവേഴ്സ് ജിഎഎ ക്ലബ്ബിൽ ആണ് ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്കൊപ്പം സൗഹൃദ മത്സരത്തിൽ പ്രമുഖ ഫുട്ബോൾ താരം ഐഎം വിജയൻ പങ്കെടുക്കും. ഫുട്ബോൾ മത്സരങ്ങളിൽ ജേതാവാകുന്ന ടീം അംഗങ്ങൾക്ക് ആകർഷകമായ സമ്മാനവും ഉണ്ട്.
മത്സരത്തിൽ വിജയിക്കുന്ന ടീമിന് 501 യൂറോ ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 251 യൂറോയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 151 യൂറോയും സമ്മാനമായി ലഭിക്കും.

