വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള മോട്ടോർസൈക്കിൾ യാത്രികനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ബൻമഹോണിന് സമീപം ബല്ലിനയിൽ ആർ675ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട്അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

