Author: sreejithakvijayan

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിലെ ഹെൽത്ത് ട്രസ്റ്റുകൾക്കെതിരായ പരാതികളിൽ വലിയ വർദ്ധന. പരാതികൾ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പരാതികൾ സംബന്ധിച്ച വിശദ വിവരങ്ങൾ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. 2024-25 വർഷംവരെ നോർതേൺ അയർലന്റിലെ അഞ്ച് ട്രസ്റ്റുകൾക്കും ആംബുലൻസ് സേവനങ്ങൾക്കുമെതിരെ ആകെമൊത്തം 8,805 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചാൽ കഴിഞ്ഞ  5 വർഷത്തിനിടെ പരാതികളുടെ എണ്ണത്തിൽ 76 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി വ്യക്തമാകും. കഴിഞ്ഞ വർഷം പരാതികളുടെ എണ്ണത്തിൽ 5 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.

Read More

ഡബ്ലിൻ: അയർലന്റിലെ കുട്ടി ക്രിക്കറ്റ് പ്രേമികൾക്കായി ദ്വിദിന പിശീലന പരിപാടി. ഈ മാസം 13,14 തിയതികളിലാണ് സ്മാഷ് ഇറ്റ് എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഡബ്ലിൻ ഡൊണബേറ്റിലെ ന്യൂബ്രിഡ്ജ് പാർക്കിൽ വച്ചാണ് പരിശീലനം. ക്രിക്കറ്റ് അയർലന്റും സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബും ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ഫീസ് ഉണ്ട്. 30 യൂറോ ആണ് ഫീസായി നൽകേണ്ടത്. ഓരോ കുട്ടിക്കും ഒരു ബാക്ക് പാക്ക്, ടി-ഷർട്ട്. ബാറ്റ്, ബോൾ എന്നിവ വീട്ടിൽ എത്തിച്ച് നൽകും. വൈകീട്ട് മൂന്ന് മുതൽ ആറ് മണിവരെയാണ് പരിശീലന പരിപാടി. പങ്കെടുക്കാൻ താത്പര്യമുള്ളവർ  https://mycricket.sport80.com/public/wizard/e/101/home എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. പരിപാടി നിയന്ത്രിക്കാൻ താത്പര്യമുള്ള വളണ്ടിയർമാർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടണം.

Read More

ഡബ്ലിൻ: ഇന്ത്യക്കാർക്ക് നേരായ ആക്രമണത്തിൽ ഇടപെട്ട് അയർലന്റ് ഇന്ത്യൻ കൗൺസിൽ (ഐഐസി). ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപപ്രധാനമന്ത്രിയ്ക്കും നീതിന്യായ വകുപ്പ് മന്ത്രിയ്ക്കും കത്ത് നൽകി. അയർലന്റിൽ ദിവസേന ഇന്ത്യക്കാർ ആക്രമിക്കപ്പെടുന്നുവെന്ന് ഐഐസി ചെയർപേഴ്‌സൺ പ്രശാന്ത് ശുക്ല അഭിപ്രായപ്പെട്ടു. താലയിൽ ഇന്ത്യക്കാരൻ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കപ്പെട്ട സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് അയർലന്റ് ഇന്ത്യ കൗൺസിൽ കത്ത് നൽകിയത്. രണ്ട് ഐറിഷ് വനിതകളുടെ ഇടപെട്ടതിനാലാണ് യുവാവിന് ജീവൻ തിരിച്ച് കിട്ടിയത്. അടുത്തിടെയായി ഇന്ത്യക്കാർക്ക് നേരെ നാല് ആക്രമണങ്ങൾ ഉണ്ടായി. താല സംഭവത്തിന് പിന്നിലെ പ്രതികൾ തന്നെയാണ് മറ്റ് സംഭവങ്ങളിലും ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് സംശയിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ഗ്രാന്റ് കനാലിന്റെ ഒരു ഭാഗം തുറന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായതിന് പിന്നാലെയാണ് തുറന്നത്. വാട്ടർവേയ്‌സ് അയർലന്റാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ജനുവരിയിലായിരുന്നു നവീകരണത്തിന്റെ ഭാഗമായി ഗ്രാന്റ് കനാലിന്റെ ഒരു ഭാഗം അടച്ചിട്ടത്. 2021 ൽ തയ്യാറാക്കിയ പദ്ധതി പ്രകാരം ആയിരുന്നു നവീകരണം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരുന്നു നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

Read More

ടിപ്പററി: സ്വകാര്യ റേസ്‌കോഴ്‌സായ തർലസ് റേസ്‌കോഴ്‌സ് അടച്ച് പൂട്ടി. സാമ്പത്തിക പ്രയാസങ്ങളെ തുടർന്നാണ് റേസ്‌കോഴ്‌സ് അടച്ച് പൂട്ടിയത് എന്നാണ് റിപ്പോർട്ടുകൾ. അയർലന്റിലെ ഏക സ്വകാര്യ റേസ്‌കോഴ്‌സ് ആണ് തർലസ്. മോളോനി കുടുംബമാണ് തർലസ് റേസ്‌കോഴ്‌സിന്റെ ഉടമസ്ഥർ. നിലവിലെ നടത്തിപ്പുകാരനായ റിയോണ മോളോനിയാണ് റേസ്‌കോഴ്‌സ് അടച്ച് പൂട്ടുന്നതായി അറിയിച്ചത്. അടിയന്തിരമായി അടച്ച് പൂട്ടുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ കാരണം അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Read More

ഡബ്ലിൻ: യൂറോപ്യൻ യൂണിയന്റെ ഉത്പന്നങ്ങൾക്ക് മേൽ അമേരിക്കയേർപ്പെടുത്തിയ താരിഫ് അയർലന്റിന്റെ സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുമെന്ന് ആവർത്തിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥ വളരും.  തൊഴിലവസരങ്ങൾ കൂടും. പക്ഷെ ഇത് രണ്ടും കുറഞ്ഞ നിരക്കിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ലിനിലെ ഗവൺമെന്റ് ബിൽഡിംഗിൽ നടന്ന ട്രേഡ് ഫോറത്തിന്റെ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഎസും യൂറോപ്യൻ യൂണിയനും തമ്മിൽ ഒരു കരാറില്ലായിരുന്നുവെങ്കിൽ പ്രസിഡന്റ് ട്രംപ് യൂറോപ്യൻ യൂണിയന് മേൽ 30ശതമാനം താരിഫ് ഏർപ്പെടുത്തുമായിരുന്നു. അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ യൂറോപ്യൻ യൂണിയൻ ഏകദേശം 90 ബില്യൺ യൂറോയുടെ വളരെ പ്രധാനപ്പെട്ട പ്രതി നടപടികളും സ്വീകരിക്കുമായിരുന്നു. ഇതെല്ലാം അയർലന്റിനെ വലിയ രീതിയിൽ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: അയർലന്റിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ തുടർന്ന് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. മറ്റൊരു ഭക്ഷണ വസ്തു കൂടി വിപണിയിൽ നിന്നും തിരിച്ചുവിളിച്ചു. ഹോഗൻസിന്റെ ഫാം ടർക്കി ബർഗറുകളാണ് തിരിച്ചുവിളിച്ചത്. ഇവ കൈവശം ഉള്ളവർ ഒരിക്കലും കഴിക്കരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ഉത്പന്നത്തിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബർഗറുകൾ തിരിച്ചുവിളിച്ചത്. എക്‌സ്പയറി ഡേറ്റ് ജൂലൈ 26 എന്ന് എഴുതിയിട്ടുള്ള ബാച്ചുകളാണ് തിരിച്ചുവിളിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: ആനുവൽ വേൾഡ് കോമ്പറ്റീറ്റീവ് റാങ്കിംഗിൽ അയർലന്റിന് നേട്ടം. യൂറോ മേഖലയിൽ ഒന്നാം സ്ഥാനത്താണ് അയർലന്റുള്ളത്. അതേസമയം റാങ്കിംഗിൽ നേരത്തെ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന അയർലന്റ് ഏഴാതമായി. മത്സരാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് നിർണയിക്കുന്നത്. 69 സമ്പദ്‌വ്യവസ്ഥകളെ അവലോകനം ചെയ്തതിന് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. സാമ്പത്തിക പ്രകടനം, സർക്കാരിന്റെ കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 262 ലധികം സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർണയിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികപ്രകടനം പത്താം സ്ഥാനത്ത് നിന്നും ഒൻപതാം സ്ഥാനത്തേയ്ക്ക് ഉയർന്നിട്ടുണ്ട്.

Read More

ഡബ്ലിൻ: ഫ്‌ളോറിസ് കൊടുങ്കാറ്റ് അയർലന്റിലെ കാലാവസ്ഥയെ സ്വാധീനിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. കാറ്റിന്റെ ഫലമായി അയർലന്റിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടും. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും രാജ്യത്ത് തണുത്ത കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അപകടകരമായ യാത്രാ സാഹചര്യങ്ങൾക്കും കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നതിനും സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. പുറത്ത് സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾ അലങ്കോലപ്പെടാൻ സാദ്ധ്യതയുണ്ട്. കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായേക്കാമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ആദ്യ സ്റ്റാറ്റിക് സ്പീഡ് ക്യാമറ പ്രവർത്തനക്ഷമമായി. ഇന്നലെ മുതലാണ് ക്യാമറ പ്രവർത്തിച്ച് തുടങ്ങിയത്. ഡോൾഫിൻസ് ബാർണിലെ ക്രംലിൻ റോഡിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. അമിത വേഗത കണ്ടെത്തുന്നതിന് വേണ്ടിയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്ക് ഫിക്‌സ്ഡ് ചാർജ് നോട്ടീസും മൂന്ന് പെനാൽറ്റി പോയിന്റുകളും 160 യൂറോ ഫൈനും ഇഷ്യൂ ചെയ്യും. സാധാരണ സ്പീഡ് ക്യാമറകളിൽ നിന്നും വ്യത്യസ്തമാണ് സ്റ്റാറ്റിക് ക്യാമറകൾ. വളരെ അകലെ നിന്ന് പോലും വാഹനങ്ങളുടെ സ്പീഡ് മനസിലാക്കാൻ ഈ ക്യാമറകൾക്ക് കഴിയും.

Read More