വെക്സ്ഫോർഡ്: ഫിയോണ സിന്നോട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കൗണ്ടി വെക്സ്ഫോർഡിൽ നടന്നുവന്ന തിരച്ചിൽ അവസാനിപ്പിച്ച് പോലീസ്. ബ്രോഡ്വേയിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു പോലീസും വിദഗ്ധസംഘവും ദിവസങ്ങളോളം പരിശോധന നടത്തിയത്. പരിശോധനയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇവിടുത്തെ ബട്ട്ലേഴ്സ് പബ്ബിലായിരുന്നു ഫിയോണയെ അവസാനമായി കണ്ടത്. ഇവിടെ നിന്നും അർദ്ധരാത്രി വീട്ടിലേക്ക് മടങ്ങിയ ഫിയോണ പക്ഷെ വീട്ടിൽ എത്തിയില്ല. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഫിയോണ കൊലചെയ്യപ്പെട്ടുവെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
1998 ൽ ആയിരുന്നു ഫിയോണയെ കാണാതായത്. 19 വയസ്സായിരുന്നു ഫിയോണയുടെ പ്രായം. ഫിയോണയ്ക്ക് 11 മാസം പ്രായമുള്ള കുട്ടിയും ഉണ്ടായിരുന്നു.

