ഡബ്ലിൻ: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ നോർതേൺ അയർലന്റിലെ നേതാക്കളുമായി ചർച്ച നടത്താൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അടുത്ത ദിവസങ്ങളിൽ അദ്ദേഹം നേതാക്കളെ കാണും. അയർലന്റിനും വടക്കൻ അയർലന്റിനും വ്യത്യസ്ത താരിഫുകൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നേതാക്കളുമായി സൈമൺ ഹാരിസ് ചർച്ച നടത്തുന്നത്. വ്യത്യസ്ത താരിഫ് വ്യാപാരത്തിൽ വലിയ സങ്കീർണതകൾ സൃഷ്ടിക്കുമെന്ന് സൈമൺ ഹാരിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയനിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 15 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് ധാരണ. അതേസമയം വടക്കൻ അയർലന്റിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 10 ശതമാനമാണ് താരിഫ്. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള മറ്റൊരു വ്യാപാരക്കരാറിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് ഓഹരി ഉടമകളിൽ നിന്നും അദ്ദേഹം അഭിപ്രായം തേടും.

