ഡബ്ലിൻ: ഡബ്ലിനിൽ വീടുകളുടെ നിർമ്മാണത്തിന് അനുമതി നിഷേധിച്ച് ആസൂത്രണ കമ്മീഷൻ. പദ്ധതി പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച വിവരങ്ങൾ സമർപ്പിച്ച രേഖകളിൽ ഇല്ലാത്തതിനെ തുടർന്നാണ് ആസൂത്രണ കമ്മീഷന്റെ നടപടി. സൗത്ത്-വെസ്റ്റ് ഡബ്ലിനിൽ 650 വീടുകൾ നിർമ്മിക്കാൻ ആയിരുന്നു പദ്ധതി.
ഡവലപ്പർമാരായ കെല്ലന്റ് ഹോംസിനും ദുർക്കൻ എസ്റ്റേറ്റിനാണ് വീടുകളുടെ നിർമ്മാണ ചുമതല. സഗ്ഗാർട്ടിനും സിറ്റിവെസ്റ്റിനും ഇടയിലുള്ള 18.3 ഹെക്റ്റർ സ്ഥലത്താണ് വീടുകൾ നിർമ്മിക്കാൻ നിർമ്മാണ കമ്പനികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുവരും ചേർന്ന് നൽകിയ എൻവിരോൺമെന്റൽ ഇംപാക്റ്റ് അസസ്മെന്റ് റിപ്പോർട്ടിൽ മതിയായ വിവരങ്ങൾ ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആസൂത്രണ കമ്മീഷൻ അനുമതി നിഷേധിച്ചത്.

