ഡബ്ലിൻ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ച് എഐസി ഡബ്ലിൻ ബ്രാഞ്ച്. ക്ലോണിയിലെ ഗ്രാസ് ഹോപ്പർ ഹാളിൽവച്ചായിരുന്നു യോഗം. വിവിധ സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്. ടി.കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രണബ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലിങ്ക്വിസ്റ്റർ ( ഒ ഐ സി സി), അനിൽ (സദ്ഗമയ), വിപിൻ പോൾ (മൈൻഡ്), രാജു കുന്നക്കാട് (കേരള കോൺഗ്രസ് എം), രാജൻ ദേവസ്യ ( മലയാളം), ചാക്കോ ജോസഫ് ( ഐ എഫ് എ ദ്രോഗഡ), മെൽവിൻ മാത്യു ( മിഴി), പ്രീതി മനോജ് (എം എൻ ഐ), വർഗീസ് ജോയ്, ( കേന്ദ്ര കമ്മിറ്റി, എ ഐ സി), വിനീഷ് (ക്രാന്തി അയർലന്റ് ), മനോജ് ജേക്കബ്(ബി.എം എ), ഷൈൻ എന്നിവർ വി.എസിനെ അനുസ്മരിച്ച് സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി രതീഷ് സുരേഷ് സ്വാഗതവും, മനോജ് ഡി മന്നത്ത് നന്ദിയും പറഞ്ഞു.

