ഡബ്ലിൻ: വിനോദസഞ്ചാരത്തിനായി എത്തിയ സ്പാനിഷ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിന് തടവ്. 34 കാരനായ ക്രിസ്റ്റഫർ ഒ ഗ്രീഡിയ്ക്കാണ് കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചത്. 2019 ൽ ആയിരുന്നു ശിക്ഷാനടപടിയ്ക്ക് ആസ്പദമായ സംഭവം ഉണ്ടായത്.
19 കാരിയ്ക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. ന്യൂഇയർ ആഘോഷിക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. അന്നേദിവസം വൈകുന്നേരം ക്രിസ്റ്റഫർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
Discussion about this post

