ഡബ്ലിൻ: അയർലന്റിൽ ട്രാഫിക് ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തൽ. പോലീസിംഗ് ആന്റ് കമ്യൂണിറ്റി സേഫ്റ്റി അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. പലരും ജോലി ചെയ്യാൻ തന്നെ താത്പര്യം കാണിക്കുന്നില്ലെന്ന വിവരവും റിപ്പോർട്ടിലുണ്ട്.
ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് റോഡ് പോലീസിംഗിനായി പോലീസുകാരെ നിയോഗിക്കുന്നത്. എന്നാൽ അമിതവേഗം, ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ എന്നിവ കൃത്യമായി ഇവർ നിരീക്ഷിക്കുന്നില്ല. ഇത് പലപ്പോഴും ഗൗരവമേറിയ പ്രശ്നങ്ങൾക്ക് കാരണമാകും. കൃത്യനിർവ്വഹണം ഉന്നത ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം പോലും ഇവർ വകവയ്ക്കാറില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

