- യുകെ- അയർലൻഡ് ഉച്ചകോടി; മീഹോൾ മാർട്ടിനെ കണ്ട് സ്റ്റാർമർ
- മീത്തിൽ വാഹനാപകടം; 40 കാരി മരിച്ചു; നാല് പേർക്ക് പരിക്ക്
- കനത്ത മഞ്ഞ് വീഴ്ച; യെല്ലോ വാണിംഗ് തുടരുന്നു
- ഡബ്ലിനിൽ 50 കാരന് നേരെ ആക്രമണം
- കാറ്റിനും മഴയ്ക്കും പിന്നാലെ മഞ്ഞ് വീഴ്ചയും; 11 കൗണ്ടികളിൽ വാണിംഗ്
- പുതിയ മയക്കുമരുന്നുകൾ കൂടുതൽ അപകടകാരികൾ; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ലുവാസ് സേവനങ്ങൾക്ക് തടസ്സം
- വനിതാ ദിനം; വെബിനാർ സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിൽ പുതിയ നഴ്‌സിംഗ് സ്‌കൂളിന് അംഗീകാരം. മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ നഴ്‌സിംഗ് സ്‌കൂളിനാണ് അംഗീകാരം ലഭിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് അയർലന്റിൽ ഒരു സർവ്വകലാശാല നഴ്‌സിംഗ് സ്‌കൂൾ ആരംഭിക്കുന്നത്. നഴ്‌സിംഗ് ആൻഡ് മിഡൈ്വഫറി ബോർഡ് ഓഫ് അയർലന്റാണ് (എൻഎംബിഐ) അംഗീകാരം നൽകിയത്. ഇവിടെ അടുത്ത മാസം പുതിയ ബാച്ച് ആരംഭിക്കും. 30 വിദ്യാർത്ഥികൾക്കാണ് പ്രവേശനം ഉള്ളത്. ഈ മാസം 28 മുതൽ അപേക്ഷകൾ സ്വീകരിക്കും. എൻഎംബിഐ കരിക്കുലം അടിസ്ഥാനമാക്കിയാണ് പ്രോഗ്രാം ആരംഭിക്കുന്നത്. വരും വർഷങ്ങളിൽ 100 വിദ്യാർത്ഥികൾക്ക് വരെ പ്രവേശനം നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ: ഹെയ്തിയിൽ നിന്നും തട്ടിക്കൊണ്ട് പോയ ഐറിഷ് വനിതയെയും കുഞ്ഞിനെയും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മോചനത്തിന് സാദ്ധ്യമായ ഒരു വഴിയും പാഴാക്കില്ല. കാണാതായ ജെന ഹെരാറ്റിയുടെ കുടുംബവുമായി അടിക്കടി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെനയെയും സംഘത്തെയും മോചിപ്പിക്കാൻ സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്തുവരികയാണ്. ഇവരുടെ മോചനത്തിനായി സാദ്ധ്യമായതെല്ലാം തങ്ങളുടെ സംഘം ചെയ്യുന്നുണ്ട്. ജെനയുടെ കുടുംബവുമായി താനും അധികൃതരും അടിയ്ക്കടി ബന്ധപ്പെടുന്നുണ്ടെന്നും സൈമൺ ഹാരിസ് വ്യക്കമാക്കി. കഴിഞ്ഞ ദിവസമാണ് അനാഥാലയത്തിൽ നിന്നും ജെനയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയത്. ഇവർക്ക് പുറമേ സ്ഥാപനത്തിലെ ഏഴ് ജീവനക്കാരെയും തട്ടിക്കൊണ്ട് പോയിരുന്നു.
ബെൽഫാസ്റ്റ്: ഫ്‌ളോറിസ് ചുഴലിക്കാറ്റിനെ തുടർന്ന് വിവിധ കൗണ്ടികളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഗാൽവെ, ക്ലെയർ, മയോ, ഡൊണഗൽ കൗണ്ടികളിലാണ് വൈദ്യുതി ഇല്ലാതിരുന്നത്. പലയിടങ്ങളിലും രാത്രി ഏറെ വൈകിയാണ് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ ഇഎസ്ബിയ്ക്ക് കഴിഞ്ഞത്. ഇന്നലെ രാവിലെ 10,000 ത്തോളം വീടുകളും സ്ഥാപനങ്ങളും ആയിരുന്നു കറന്റില്ലാതെ ബുദ്ധിമുട്ടിയത്. കാറ്റിൽ വൈദ്യതി ലൈനുകൾ പൊട്ടിവീണതും ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായതുമാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമായത്. വൈകുന്നേരത്തോടെ ഏകദേശം 8,000 വീടുകളിൽ വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ ഇസിബിയ്ക്ക് കഴിഞ്ഞു. കൊടുങ്കാറ്റിനെ തുടർന്ന് കൗണ്ടികളിൽ അതിശക്തമായ മഴയും കാറ്റുമായിരുന്നു അനുഭവപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള ആറ് വിമാനങ്ങൾ എമറാൾഡ് എയർലൈൻസ് റദ്ദാക്കിയിരുന്നു.
വാട്ടർഫോർഡ്: വാട്ടർഫോർഡിൽ 70 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം മരിച്ച 70 കാരനെ തിരിച്ചറിഞ്ഞു. വാട്ടർഫോർഡിലെ ക്രിസ്റ്റൽ തൊഴിലാളിയായ പാറ്റ് ഫിറ്റ്‌സ്‌ജെറാൾഡ് ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു പാറ്റ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടിൽ അദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസും അടിയന്തിര സേവനങ്ങളും എത്തി അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം മരിച്ചത്. പ്രതിയായ 30 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഡബ്ലിൻ: പ്രമുഖ ഡോക്യുമെന്ററി- സിനിമാ സംവിധായകൻ ജോർജ് മോറിസ് അന്തരിച്ചു. 102 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പ്രമുഖ ഡോക്യുമെന്ററിയായ മൈസ് ഐറിയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1922 ൽ വാട്ടർഫോർഡ് കൗണ്ടിയിലെ ട്രോമോറിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ ഒരു നാടക നടി ആയിരുന്നു. അമ്മയിൽ നിന്നാണ് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം പഠിച്ചത്. അച്ഛൻ അനസ്‌തെറ്റിസ്റ്റായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ട്രിനിറ്റി കോളേജിൽ വൈദ്യശാസ്ത്രം പഠിക്കാൻ ചേർന്നു. എന്നാൽ പാതിവഴിയിൽ ഇത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് നിർമ്മാണത്തിലേക്ക് കടന്നത്.
ബെൽഫാസ്റ്റ്: അമിത വേഗം തടയാൻ ഭീമമായ പിഴ ഈടാക്കുകയാണ് നല്ല മാർഗ്ഗമെന്ന് നോർതേൺ അയർലന്റിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സാം ഡൊണാൾഡ്‌സൺ. അമിത വേഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ റെക്കോർഡിൽ എത്തിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമിത വേഗം നിരീക്ഷിക്കാൻ കൂടുതൽ മികച്ച സാങ്കേതിക വിദ്യകൾ ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അമിതവേഗതയിൽ വാഹനമോടിച്ചതിന് പ്രതിവർഷം ഒരു ലക്ഷത്തോളം പേരാണ് നടപടി നേരിടുന്നത്. കഴിഞ്ഞ വർഷം അമിത വേഗതയിൽ വാഹനമോടിച്ചതിന് 84,004 പേർക്കെതിരെ നടപടി സ്വീകരിച്ചു. അമിതവേഗതയെന്ന പകർച്ച വ്യാധിയെ ഇല്ലാതാക്കാൻ ഭീമമായ പിഴ ഈടാക്കുകയാണ് മികച്ച മാർഗ്ഗം. ഗതാഗതനിയമലംഘനങ്ങൾ നോർതേൺ അയർലന്റ് പോലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെൽഫാസ്റ്റ്: ഫ്‌ളോറിസ് ചുഴലിക്കാറ്റിനെ തുടർന്ന് ബെൽഫാസ്റ്റിൽ മരം കടപുഴകി വീണു. നോർത്ത് ബെൽഫാസ്റ്റിൽ ആയിരുന്നു സംഭവം. ആളപായമില്ല. അടിയന്തിര സേവനങ്ങൾ എത്തി മരം മുറിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾ നടത്തുകയാണ്. ആഷ്‌ഗ്രോവ് പാർക്കിലെ ഓൾഡ് പാർക്ക് ഏരിയയിൽ രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്തെ വീടിന് മുകളിലേക്കാണ് വൻ മരം കടപുഴകി വീണത്. സംഭവത്തിന് പിന്നാലെ വീട്ടുകാരെ ഇവിടെ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്റെ പോർച്ച് പൂർണമായും തകർന്നു. റൂഫിനും കേടുപാടുണ്ട്.
ടിപ്പററി: ടിപ്പററിയിൽ 40 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. അദ്ദേഹത്തിന്റെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. ഇന്ന് രാവിലെയോടെയാണ് 40 കാരനെ റാവെൻസ്‌വുഡ് എസ്‌റ്റേറ്റിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. കുടുംബക്കാർ ആയിരുന്നു തറയിൽ വീണു കിടക്കുന്ന നിലയിൽ അദ്ദേഹത്തെ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടുകാർ ചേർന്ന് ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിൽ സൂക്ഷിച്ചിരിക്കുകയാണ്.
ലിമെറിക്ക്: ഷാനൻ നദിയ്ക്ക് സമീപം വീട്ടിൽ തീപിടിത്തം. ക്ലാൻസി സ്ട്രാന്റിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേനയെത്തി തീ അണച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ഒൻപതരയോടെയായിരുന്നു ഫയർഫോഴ്‌സിന് തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടനെ സ്ഥലത്ത് എത്തുകയായിരുന്നു. തീ അണച്ചെങ്കിലും പുക ഉയരുന്നുണ്ട്. സംഭവത്തിൽ ആളപായം ഇല്ലെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. വീട്ടിലെ ഉപകരണങ്ങൾക്ക് കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ റോഡ് പോലീസ് അടച്ചു.
ലിമെറിക്ക്: വാടക തട്ടിപ്പ് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ക്രൈം പ്രിവൻഷൻ ഓഫീസർ മിഷേൽ ഒ ഹാലോറൻ. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് വാടക തട്ടിപ്പിൽ കുടുങ്ങരുതെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. ലിമെറിക്ക് നഗരത്തിൽ ഇത്തരം തട്ടിപ്പ് വ്യാപകമാണെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം ലെവലിലുള്ള വിദ്യാർത്ഥികളെയാണ് തട്ടിപ്പ് സംഘം ഏറ്റവും കൂടുതലായി തട്ടിപ്പിന് ഇരയാക്കുക എന്ന് മിഷേൽ വ്യക്തമാക്കി. മൂന്ന് തരത്തിലാണ് ഇക്കൂട്ടരുടെ തട്ടിപ്പ്. ആദ്യത്തെ തട്ടിപ്പിൽ ഉടമയെന്ന പേരിൽ വിളിക്കുന്നയാൾ താൻ വിദേശത്ത് ആണെന്ന് പറയും. പ്രോപ്പർട്ടി നൽകാമെന്നും മുൻകൂർ ഡെപ്പോസിറ്റ് ൽകിയാൽ പ്രോപ്പർട്ടി വന്ന് കാണാമെന്നും നിർദ്ദേശിക്കും. എന്നാൽ ഡെപ്പോസിറ്റ് നൽകിയ ശേഷം ബന്ധപ്പെട്ടാൽ പിന്നെ ഫോൺ എടുക്കില്ല. രണ്ടാമത്തെ തട്ടിപ്പ് ഇങ്ങനെയാണ്. തട്ടിപ്പുകാരൻ വീട് കാണിക്കുകയും പലരിൽ നിന്നായി ഡെപ്പോസിറ്റ് വാങ്ങുകയും ചെയ്യും. പിന്നീട് ഇവിടെ നിന്നും ഈ പണവുമായി മുങ്ങും. മൂന്നാമത്തെ തട്ടിപ്പ് സർവ്വസാധാരണയാണ്. ഡെപ്പോസിറ്റ് വാങ്ങിയ ശേഷം വീടിന്റെ താക്കോൽ കാണുന്നില്ല,…
Subscribe to Updates
Get the latest creative news from FooBar about art, design and business.
