ടിപ്പററി: ടിപ്പററിയിൽ 40 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. അദ്ദേഹത്തിന്റെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്.
ഇന്ന് രാവിലെയോടെയാണ് 40 കാരനെ റാവെൻസ്വുഡ് എസ്റ്റേറ്റിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. കുടുംബക്കാർ ആയിരുന്നു തറയിൽ വീണു കിടക്കുന്ന നിലയിൽ അദ്ദേഹത്തെ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടുകാർ ചേർന്ന് ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിൽ സൂക്ഷിച്ചിരിക്കുകയാണ്.

