ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വീണ്ടും ആക്രമണം. 50 കാരന് പരിക്കേറ്റു. കാബിന്റീലിയിൽ ആയിരുന്നു സംഭവം. 50 കാരനെ ആക്രമിച്ച 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മക്കിന്റോഷപാർക്കിൽ വച്ചായിരുന്നു 30 കാരൻ 50 കാരനെ ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

