ഡബ്ലിൻ: ഹെയ്തിയിൽ നിന്നും തട്ടിക്കൊണ്ട് പോയ ഐറിഷ് വനിതയെയും കുഞ്ഞിനെയും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മോചനത്തിന് സാദ്ധ്യമായ ഒരു വഴിയും പാഴാക്കില്ല. കാണാതായ ജെന ഹെരാറ്റിയുടെ കുടുംബവുമായി അടിക്കടി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെനയെയും സംഘത്തെയും മോചിപ്പിക്കാൻ സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്തുവരികയാണ്. ഇവരുടെ മോചനത്തിനായി സാദ്ധ്യമായതെല്ലാം തങ്ങളുടെ സംഘം ചെയ്യുന്നുണ്ട്. ജെനയുടെ കുടുംബവുമായി താനും അധികൃതരും അടിയ്ക്കടി ബന്ധപ്പെടുന്നുണ്ടെന്നും സൈമൺ ഹാരിസ് വ്യക്കമാക്കി.
കഴിഞ്ഞ ദിവസമാണ് അനാഥാലയത്തിൽ നിന്നും ജെനയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയത്. ഇവർക്ക് പുറമേ സ്ഥാപനത്തിലെ ഏഴ് ജീവനക്കാരെയും തട്ടിക്കൊണ്ട് പോയിരുന്നു.

