ബെൽഫാസ്റ്റ്: ഫ്ളോറിസ് ചുഴലിക്കാറ്റിനെ തുടർന്ന് ബെൽഫാസ്റ്റിൽ മരം കടപുഴകി വീണു. നോർത്ത് ബെൽഫാസ്റ്റിൽ ആയിരുന്നു സംഭവം. ആളപായമില്ല. അടിയന്തിര സേവനങ്ങൾ എത്തി മരം മുറിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾ നടത്തുകയാണ്.
ആഷ്ഗ്രോവ് പാർക്കിലെ ഓൾഡ് പാർക്ക് ഏരിയയിൽ രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്തെ വീടിന് മുകളിലേക്കാണ് വൻ മരം കടപുഴകി വീണത്. സംഭവത്തിന് പിന്നാലെ വീട്ടുകാരെ ഇവിടെ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്റെ പോർച്ച് പൂർണമായും തകർന്നു. റൂഫിനും കേടുപാടുണ്ട്.
Discussion about this post

