ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുകെ- അയർലൻഡ് ഉച്ചകോടിയുടെ ഭാഗമായിട്ടായിരുന്നു കോർക്കിൽവച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ബിസിനസ് നേതാക്കളുമായി ഇരുവരും ചർച്ച നടത്തി.
രാവിലെ നോർതേൺ അയർലൻഡ് സന്ദർശിച്ച ശേഷം ആയിരുന്നു സ്റ്റാർമർ കോർക്കിൽ എത്തിയത്. ബെൽഫാസ്റ്റിൽവച്ച് സ്റ്റോർമോണ്ടിലെ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം കോർക്കിൽ എത്തുകയായിരുന്നു. വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഡബ്ലിനിലെ ബ്രിട്ടീഷ് അംബാസിഡറും ബ്രിട്ടണിലെ ഐറിഷ് അംബാസിഡറും ചേർന്ന് സ്വീകരിച്ചു.
Discussion about this post

