മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ 40 കാരി മരിച്ചു. കൗമാരക്കാരി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ബോയർസ്ടൗണിലെ എൻ 51 ൽ ആയിരുന്നു സംഭവം. രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ സാരമായി പരിക്കേറ്റ 40 കാരി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. 40 കാരിയ്ക്കൊപ്പം ഉണ്ടായിരുന്ന കൗമാരക്കാരിയെ സാരമായ പരിക്കുകളോടെ ടെമ്പിൾ സ്ട്രീറ്റിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി. രണ്ടാമത്തെ കാറിൽ ഉണ്ടായിരുന്ന സ്ത്രീകളെ ആംബുലൻസിൽ അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിൽ എത്തിച്ചു.
Discussion about this post

