വാട്ടർഫോർഡ്: വാട്ടർഫോർഡിൽ 70 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം മരിച്ച 70 കാരനെ തിരിച്ചറിഞ്ഞു. വാട്ടർഫോർഡിലെ ക്രിസ്റ്റൽ തൊഴിലാളിയായ പാറ്റ് ഫിറ്റ്സ്ജെറാൾഡ് ആണ് മരിച്ചത്.
വെള്ളിയാഴ്ചയായിരുന്നു പാറ്റ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടിൽ അദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസും അടിയന്തിര സേവനങ്ങളും എത്തി അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം മരിച്ചത്. പ്രതിയായ 30 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Discussion about this post

