ഡബ്ലിൻ: അയർലൻഡിലെ കൗണ്ടികളിൽ മഞ്ഞ് വീഴ്ചയെ തുടർന്നുള്ള യെല്ലോ വാണിംഗ് തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച വാണിംഗ് ഇന്ന് രാവിലെ 9 ന് അവസാനിക്കും. അതേസമയം കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ മുഴുവനായി ഏർപ്പെടുത്തിയ യെല്ലോ വാണിംഗും മഴയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച മുന്നറിയിപ്പും അവസാനിച്ചു.
കെറി, കോർക്ക്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്, ഡൊണഗൽ, ഗാൽവേ, ലെയ്ട്രിം, മയോ, സ്ലൈഗോ, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗ് ഉള്ളത്. കനത്ത മഞ്ഞ് വീഴ്ച വാഹന യാത്രികർക്ക് തടസ്സം സൃഷ്ടിച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Discussion about this post

