Author: sreejithakvijayan

വെക്‌സ്‌ഫോർഡ്: അയർലന്റിലെ സംഗീത പരിപാടിയായ ഫ്‌ളീഡ് ചിയോയിൽ നാ ഹിയറാൻ 2025 (The Irish Music Fleadh) നെ സുപ്രധാന സാംസ്‌കാരിക പരിപാടിയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് മൈക്കൾ ഡി ഹിഗ്ഗിൻസ്. ഉദ്ഘാടനത്തിന് പിന്നാലെ കാണികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അയർലന്റിന്റെ പൊതുബോധവുമായി പരിപാടി ആഴ്ന്ന് കിടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയായിരുന്നു ഫ്‌ളീഡിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തിന് പിന്നാലെ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജായ ജിഗ് റിഗ്ഗിൽ നിന്നായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. പരിപാടിയുടെ സംഘാടക മികവിന് അദ്ദേഹം വെക്‌സ്‌ഫോർഡ് കൗണ്ടി കൗൺസിലിനെ അഭിനന്ദിച്ചു. നഗരത്തിന്റെ ഓരോ കോണും മനോഹരമായിരിക്കുന്നുവെന്ന് അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. പരിപാടിയുടെ മികവിനായി വിശ്രമമില്ലാതെ പ്രവർത്തിച്ച വളണ്ടിയർമാരെയും അദ്ദേഹം അഭിനന്ദിച്ചു. അതേസമയം പരിപാടിയുടെ ആദ്യ ദിനം പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

Read More

ഡബ്ലിൻ: പ്രമുഖ മോഡലും സംരംഭകയുമായ ഹിലറി വെസ്റ്റണിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഹിലറിയുടെ വിയോഗം തന്നെ അതിയായ ദു:ഖത്തിലാഴ്ത്തിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു പെന്നിസിന്റെയും ബ്രൗൺ തോമസിന്റെയും വളർച്ചയ്ക്ക് കരുത്തേകിയ ഹിലറി അന്തരിച്ചത്. 83 വയസ്സായിരുന്നു. ഏവർക്കും അഭിമാനിക്കാവുന്ന ഐറിഷ്- കനേഡിയൻ വ്യക്തിയായിരുന്നു ഹിലറിയെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി ജീവിതത്തിലും ബിസിനസ് ജീവിതത്തിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ അവർക്ക് കഴിഞ്ഞു. അയർലന്റും കാനഡയും തമ്മിലുള്ള ബന്ധത്തിന് നിർണായക സംഭാവനകൾ നൽകാൻ ഹിലറിയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഹിലറിയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഫ്‌ളോറിസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ്. ഫ്‌ളോറിസിന്റെ സ്വാധീന ഫലമായി ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ള എട്ട് കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. അതേസമയം അർദ്ധരാത്രിയോടെ ഫ്‌ളോറിസ് ചുഴലിക്കാറ്റ് തീരം തൊടുമെന്നായിരുന്നു പ്രവചനങ്ങൾ. സ്ലിഗോ, മയോ, ഗാൽവെ, ക്ലെയർ എന്നീ കൗണ്ടികളിൽ കാറ്റിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് നിലവിൽ വന്നു. പുലർച്ചെ രണ്ട് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഈ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഉള്ളത്. കാവൻ, മൊനാഗൻ, ഡൊണഗൽ, ലെയ്ട്രിം എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെ നാല് മണി മുതൽ മുന്നറിയിപ്പ് നിലവിൽവന്നിട്ടുണ്ട്. വൈകീട്ട് നാല് മണിവരെ മുന്നറിയിപ്പ് നിലനിൽക്കും. മഴയുടെ പശ്ചാത്തലത്തിൽ ഡൊണഗൽ, സ്ലിഗോ, മയോ, ഗാൽവെ എന്നീ കൗണ്ടികളിൽ പുലർച്ചെ രണ്ട് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽ വന്നു. രാവിലെ 10 മണിവരെയാണ് വാണിംഗ് ഉള്ളത്.

Read More

കെറി: കെറിയിൽ വാഹനാപകടത്തിൽ കൗമാരക്കാരന് പരിക്ക്. ഡീർപാർക്കിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കൗമാരക്കാരന്റെ പരിക്ക് സാരമുളളതാണ്. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് കൗമാരക്കാരൻ ചികിത്സയിലുള്ളത്. ഇന്നലെ വൈകീട്ട് 5.40 ഓടെയായിരുന്നു സംഭവം. കൗമാരക്കാരൻ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ കൗമാരക്കാരന് സാരമായി പരിക്കേറ്റിരുന്നു. ഹെലികോപ്റ്ററിലാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികളോട് എത്രയും വേഗം ബന്ധപ്പെടാൻ പോലീസ് അറിയിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഡബ്ലിനിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഇന്ത്യൻ ഡാറ്റ സൈന്റിസ്റ്റ്. ഒറ്റയ്ക്ക് ആരും പുറത്തിറങ്ങരുത്. എല്ലാ സമയവും ജാഗ്രത പാലിക്കണമെന്നും ആക്രമണത്തിന് ഇരയായ ഡോ. സന്തോഷ് യാദവ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തിന് നേരെ ഡബ്ലിനിലെ താമസ സ്ഥലത്ത് വച്ച് ആക്രമണം ഉണ്ടായത്. സംഭവത്തെക്കുറിച്ച് അയർലന്റിലെ പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു സന്തോഷ്. ഇതിനിടെയാണ് ഇന്ത്യക്കാർക്കായി അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. നിറത്തിന്റെ പേരിലാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡബ്ലിനിൽ മാത്രം 50 ഓളം ഇന്ത്യക്കാർ ആക്രമിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ ആരും ഒറ്റയ്ക്ക് പുറത്ത് പോകരുത് എന്നാണ് പറയാനുള്ളത്. എല്ലായ്‌പ്പോഴും കൂട്ടമായി പോകുക. എല്ലാ സമയവും ജാഗ്രത പാലിക്കണം. ഒരിക്കലും ഇത്തരം കൗമാരക്കാരുടെ സംഘത്തെ നോക്കുക പോലും ചെയ്യരുത്. കുറ്റവാളികൾക്ക് തക്ക ശിക്ഷ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഫ്‌ളോറിസ് കൊടുങ്കാറ്റ് അയർലന്റ് തീരത്തേയ്ക്ക് എത്താൻ മണിക്കൂറുകൾ. ഇന്ന് രാത്രിയോടെ കാറ്റ് ഐറിഷ് തീരം തൊടും. കാറ്റിന്റെ സ്വാധീനഫലമായി അയർലന്റിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ അറിയിച്ചു. എട്ട് കൗണ്ടികളിൽ പുതിയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സ്ലിഗോ, മയോ, ഗാൽവെ, ക്ലെയർ എന്നീ കൗണ്ടികളിൽ കാറ്റിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് പുലർച്ചെ രണ്ട് മണിമുതൽ പ്രാബല്യത്തിൽ വരും. നാളെ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഈ മുന്നറിയിപ്പ് നിലനിൽക്കുക. കാവൻ, മൊനാഗൻ, ഡൊണഗൽ, ലെയ്ട്രിം എന്നിവിടങ്ങളിൽ നാളെ പുലർച്ചെ നാല് മണി മുതൽ വൈകീട്ട് നാല് മണിവരെയാണ് യെല്ലോ വാണിംഗ്. മഴയുടെ പശ്ചാത്തലത്തിൽ ഡൊണഗൽ, സ്ലിഗോ, മയോ, ഗാൽവെ എന്നീ കൗണ്ടികളിൽ പുലർച്ചെ രണ്ട് മണി മുതൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിവരെയാണ് വാണിംഗ് ഉള്ളത്. നോർതേൺ അയർലന്റിൽ ആകമാനം രാവിലെ ആറ് മണി മുതൽ 24 മണിക്കൂർ നേരത്തേയ്ക്ക് യെല്ലോ വാണിംഗ് ഉണ്ട്.

Read More

ടെെറാൺ: കൗണ്ടി ടൈറോണിൽ കാറിന് തീപിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഒമാഗിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഭവം അറിഞ്ഞത്. രണ്ട് മണിയോടെയാണ് ഫയർഫോഴ്‌സിനും വിവരം ലഭിച്ചത്. ഉടനെ എത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ആരോ മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Read More

ന്യൂറി: ന്യൂറിയിൽ എടിഎം മെഷീനിൽ നിന്നും പണം കവരാൻ ശ്രമം. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മോഷണ ശ്രമത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ക്ലഫിലെ എടിഎം മെഷീനിൽ ആയിരുന്നു മോഷണ ശ്രമം. വെള്ളിയാഴ്ച പുലർച്ചെ 1.30 നും 4 മണിയ്ക്കും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പോലീസ് പറയുന്നത്. എടിഎം തകർത്തായിരുന്നു മോഷ്ടാവ് പണം കവരാൻ ശ്രമിച്ചത്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

Read More

ഡബ്ലിൻ: അയർലന്റിലെ ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ച് ഇൻഗ്രീഡിയന്റ്‌സ് ഏഷ്യൻ സൂപ്പർമാർക്കറ്റ്. ന്യൂകാസിലിലെ യൂണിറ്റ് 3 മാർക്കറ്റ് സ്‌ക്വയറിലാണ് സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ ഐറിഷ് മലയാളികൾക്ക് നാട്ടിലെ രുചി ആസ്വദിക്കാനാകും. ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള പലവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ലഘുഭക്ഷണങ്ങളും സൂപ്പർമാർക്കറ്റിൽ ലഭ്യമാണ്. ഫിലിപ്പീൻസ്, തായ്ലൻഡ്, മലേഷ്യ, ചൈന, സിംഗപ്പൂർ, ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാൻ, നൈജീരിയ, കെനിയ, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും ഇവിടെ നിന്നും ലഭിക്കും. റെഡി-ടു-ഈറ്റ് ഫ്രോസൺ ഭക്ഷണങ്ങൾ മുതൽ അരി, പച്ചക്കറികൾ, സുഗന്ധവ്യജ്ഞനങ്ങൾ, അച്ചാറുകൾ, ഡ്രൈ ഫ്രൂട്ട്‌സ്, മത്സ്യം എന്നിവയും ഇവിടെ ലഭ്യമാണ്.

Read More

ഡബ്ലിൻ: അയർലന്റിനെ ഇളക്കിമറിക്കാൻ അതിഗംഭീര സംഗീത നിശയുമായി മലയാളത്തിന്റെ സ്വന്തം വിനീത് ശ്രീനിവാസൻ. അടുത്ത മാസം നടക്കുന്ന വിനീത് ശ്രീനിവാസൻ ആന്റ് ഫ്രണ്ട്‌സ് ലൈവ് ഇൻ കൺസർട്ടിലാണ് അദ്ദേഹം അയർലന്റിലെ മലയാളി സമൂഹത്തിനായി സംഗീത വിസ്മയം തീർക്കുക. സെപ്തംബർ 20 ന് ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് പരിപാടി. ഓറ ഇവന്റ്‌സ് സംഘടിപ്പിക്കുന്ന സംഗീത പരിപാടിയ്ക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://www.ukeventlife.co.uk/Ireland എന്ന ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിവിഐപി, വിഐപി, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ ക്ലാസ്സുകളിൽ ടിക്കറ്റ് ലഭ്യമാണ്.ഗ്രൂപ്പ് ബുക്കിംഗിന്, ഓരോ ടിക്കറ്റിനും 5 യൂറോ കിഴിവ് ലഭിക്കും.

Read More