ഡബ്ലിൻ: അയർലന്റിൽ പുതിയ നഴ്സിംഗ് സ്കൂളിന് അംഗീകാരം. മെയ്നൂത്ത് യൂണിവേഴ്സിറ്റിയുടെ പുതിയ നഴ്സിംഗ് സ്കൂളിനാണ് അംഗീകാരം ലഭിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് അയർലന്റിൽ ഒരു സർവ്വകലാശാല നഴ്സിംഗ് സ്കൂൾ ആരംഭിക്കുന്നത്.
നഴ്സിംഗ് ആൻഡ് മിഡൈ്വഫറി ബോർഡ് ഓഫ് അയർലന്റാണ് (എൻഎംബിഐ) അംഗീകാരം നൽകിയത്. ഇവിടെ അടുത്ത മാസം പുതിയ ബാച്ച് ആരംഭിക്കും. 30 വിദ്യാർത്ഥികൾക്കാണ് പ്രവേശനം ഉള്ളത്. ഈ മാസം 28 മുതൽ അപേക്ഷകൾ സ്വീകരിക്കും. എൻഎംബിഐ കരിക്കുലം അടിസ്ഥാനമാക്കിയാണ് പ്രോഗ്രാം ആരംഭിക്കുന്നത്. വരും വർഷങ്ങളിൽ 100 വിദ്യാർത്ഥികൾക്ക് വരെ പ്രവേശനം നൽകുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

