ബെൽഫാസ്റ്റ്: അമിത വേഗം തടയാൻ ഭീമമായ പിഴ ഈടാക്കുകയാണ് നല്ല മാർഗ്ഗമെന്ന് നോർതേൺ അയർലന്റിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സാം ഡൊണാൾഡ്സൺ. അമിത വേഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ റെക്കോർഡിൽ എത്തിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമിത വേഗം നിരീക്ഷിക്കാൻ കൂടുതൽ മികച്ച സാങ്കേതിക വിദ്യകൾ ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അമിതവേഗതയിൽ വാഹനമോടിച്ചതിന് പ്രതിവർഷം ഒരു ലക്ഷത്തോളം പേരാണ് നടപടി നേരിടുന്നത്. കഴിഞ്ഞ വർഷം അമിത വേഗതയിൽ വാഹനമോടിച്ചതിന് 84,004 പേർക്കെതിരെ നടപടി സ്വീകരിച്ചു. അമിതവേഗതയെന്ന പകർച്ച വ്യാധിയെ ഇല്ലാതാക്കാൻ ഭീമമായ പിഴ ഈടാക്കുകയാണ് മികച്ച മാർഗ്ഗം. ഗതാഗതനിയമലംഘനങ്ങൾ നോർതേൺ അയർലന്റ് പോലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

