ബെൽഫാസ്റ്റ്: ഫ്ളോറിസ് ചുഴലിക്കാറ്റിനെ തുടർന്ന് വിവിധ കൗണ്ടികളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഗാൽവെ, ക്ലെയർ, മയോ, ഡൊണഗൽ കൗണ്ടികളിലാണ് വൈദ്യുതി ഇല്ലാതിരുന്നത്. പലയിടങ്ങളിലും രാത്രി ഏറെ വൈകിയാണ് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ ഇഎസ്ബിയ്ക്ക് കഴിഞ്ഞത്.
ഇന്നലെ രാവിലെ 10,000 ത്തോളം വീടുകളും സ്ഥാപനങ്ങളും ആയിരുന്നു കറന്റില്ലാതെ ബുദ്ധിമുട്ടിയത്. കാറ്റിൽ വൈദ്യതി ലൈനുകൾ പൊട്ടിവീണതും ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായതുമാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമായത്. വൈകുന്നേരത്തോടെ ഏകദേശം 8,000 വീടുകളിൽ വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ ഇസിബിയ്ക്ക് കഴിഞ്ഞു.
കൊടുങ്കാറ്റിനെ തുടർന്ന് കൗണ്ടികളിൽ അതിശക്തമായ മഴയും കാറ്റുമായിരുന്നു അനുഭവപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള ആറ് വിമാനങ്ങൾ എമറാൾഡ് എയർലൈൻസ് റദ്ദാക്കിയിരുന്നു.

