ലിമെറിക്ക്: ഷാനൻ നദിയ്ക്ക് സമീപം വീട്ടിൽ തീപിടിത്തം. ക്ലാൻസി സ്ട്രാന്റിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേനയെത്തി തീ അണച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ഒൻപതരയോടെയായിരുന്നു ഫയർഫോഴ്സിന് തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടനെ സ്ഥലത്ത് എത്തുകയായിരുന്നു. തീ അണച്ചെങ്കിലും പുക ഉയരുന്നുണ്ട്. സംഭവത്തിൽ ആളപായം ഇല്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. വീട്ടിലെ ഉപകരണങ്ങൾക്ക് കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ റോഡ് പോലീസ് അടച്ചു.
Discussion about this post

