ഡബ്ലിൻ: പ്രമുഖ ഡോക്യുമെന്ററി- സിനിമാ സംവിധായകൻ ജോർജ് മോറിസ് അന്തരിച്ചു. 102 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പ്രമുഖ ഡോക്യുമെന്ററിയായ മൈസ് ഐറിയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
1922 ൽ വാട്ടർഫോർഡ് കൗണ്ടിയിലെ ട്രോമോറിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ ഒരു നാടക നടി ആയിരുന്നു. അമ്മയിൽ നിന്നാണ് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം പഠിച്ചത്. അച്ഛൻ അനസ്തെറ്റിസ്റ്റായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ട്രിനിറ്റി കോളേജിൽ വൈദ്യശാസ്ത്രം പഠിക്കാൻ ചേർന്നു. എന്നാൽ പാതിവഴിയിൽ ഇത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് നിർമ്മാണത്തിലേക്ക് കടന്നത്.

