Author: sreejithakvijayan

ലൗത്ത്: ഈ പൊന്നോണക്കാലത്ത് അയർലൻഡിനെ സംഗീത ലഹരിയിലാഴ്ത്താൻ മലയാളത്തിന്റെ യുവഗായകർ. ഈ മാസം 17 ന് നടക്കുന്ന പാട്ട് മഹോത്സവം: ഫെസ്റ്റിവൽ ഒഫ് റിഥംസ് 2025 ലാണ് അവിസ്മരണീയമായ പ്രകടനവുമായി യുവ ഗായകർ എത്തുന്നത്. പരിപാടിയ്ക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ആർഡീ പാരിഷ് സെന്ററിൽ 17 ന് വൈകീട്ട് അഞ്ചരയോടെയാണ് പരിപാടി. മലയാളത്തിന്റെ പ്രിയ ഗായകരായ ലിബിൻ സക്കറിയ, കീർത്തന, എന്നിവരാണ് സംഗീത പരിപാടി അവതരിപ്പിക്കുക. ഇതിന് മാറ്റുകൂട്ടാൻ ചടുലതാളങ്ങളായി നയന ജോസനും ഗോകുലും എത്തും. ഒപ്പം കീതാറിസ്റ്റ് സേുമേഷ് കൂട്ടിക്കലും പങ്കെടുക്കും. പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ https://docs.google.com/forms/d/e/1FAIpQLSe2xQGHX1thM2E_fjR1Tq-S8WS6Ue5uvyMR3nmv0_6qEVOx4Q/viewform എന്ന ലിങ്ക് സന്ദർശിക്കുക.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നു. ഡബ്ലിൻ 15 മേഖലയിൽ പ്രൈമറി, ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്ലാഞ്ചാർട്‌സ്ടൗൺ ലോക്കൽ ഡ്രഗ്ഗ് ആന്റ് ആൽക്കഹോൾ ടാസ്‌ക് ഫോർസ് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ കൊക്കെയ്ൻ, ബെൻസോഡിയാസെപൈനുകൾ എന്നിവയുടെ ഉപയോഗവും മയക്കുമരുന്ന് കച്ചവടവും സാധാരണമാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കാൻ കഴിയുന്ന അന്തരീക്ഷത്തിലാണ് ഇന്നത്തെ കുട്ടികൾ ഉള്ളതെന്ന് ടാസ്‌ക് ഫോഴ്‌സ് വക്താവ് എലെൻ ട്രോയ് പറഞ്ഞു. ലഹരി ഉപയോഗം സാധാരണവത്കരിക്കപ്പെട്ടിരിക്കുന്നു. മദ്യം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വലിയ രീതിയിൽ വർദ്ധിച്ചു. മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുകയും ഉപയോഗിക്കാൻ കഴിയുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് കുട്ടികൾ ഉള്ളത്. ഇതിനെതിരെ തങ്ങളെക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: മാർക്ക് കരോളിന്റെ കൊലപാതകത്തിൽ ഒരാൾഅറസ്റ്റിൽ. 30 വയസ്സുകാരനായ യുവാവാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ജൂൺ 9 ന് ആയിരുന്നു 34 കാരനായ കരോൾ കൊല്ലപ്പെട്ടത്. താമസസ്ഥലത്തുവച്ച് അദ്ദേഹത്തെ പ്രതിയായ യുവാവ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി യുകെയിലേക്ക് കടന്ന് കളഞ്ഞു. തിരികെയെത്തിയപ്പോഴാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് സൂചന. 30 വയസ്സുള്ള പ്രതിയെ 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് അറസ്റ്റ് ചെയ്തത്.

Read More

ഡബ്ലിൻ: യാത്രികരുടെ എണ്ണത്തിൽ റെക്കോർഡിട്ട് റയാൻ എയർ. കഴിഞ്ഞ മാസം 20.7 മില്യൺ യാത്രികരാണ് റയാൻ എയർ വിമാനത്തിൽ യാത്ര ചെയ്തത്. ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സ്‌ട്രൈക്കിനിടെയാണ് ഈ നേട്ടം വിമാനക്കമ്പനി കൈവരിച്ചത് എന്നതാണ് ശ്രദ്ധേയം. സമരത്തെ തുടർന്ന് 680 വിമാന സർവ്വീസുകളാണ് കമ്പനി റദ്ദാക്കിയത്. അതേസമയം 1,13,000 സർവ്വീസുകൾ നടത്തി. 96 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെയായിരുന്നു മുഴുവൻ വിമാനങ്ങളും സർവ്വീസ് നടത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ 20.2 മില്യൺ ആളുകൾ ആയിരുന്നു വിമാനത്തിൽ സഞ്ചരിച്ചത്.

Read More

ഡബ്ലിൻ: അയർലന്റിൽ ഈ വാരം ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഈ ആഴ്ച മുഴുവൻ ശരാശരിയേക്കാൾ ഉയർന്ന താപനിലയാണ് അനുഭവപ്പെടുക. ഭൂരിഭാഗം ദിവസങ്ങളിലും താപനില 21 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയിരിക്കും അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്. ഇന്ന് പല കൗണ്ടികളിലും നല്ല വെയിലുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. 21 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഇവിടെ താപനില. അതേസമയം പടിഞ്ഞാറൻ കൗണ്ടികളിൽ തണുപ്പുളള കാലാവസ്ഥയാകും അനുഭവപ്പെടുക. രാത്രിയോടെ താപനില കുറയും. എട്ട് മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും രാത്രി കാലങ്ങളിൽ താപനില അനുഭവപ്പെടുക.

Read More

സ്ലിഗോ: സ്ലിഗോ ടൗണിൽ ചെറുപ്പക്കാരനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സിലധികം പ്രായമുള്ള ചെറുപ്പക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ 5.45 ഓട് കൂടിയായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. 30 വയസ്സ് പ്രായമുള്ള യുവാവിന് നേരെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ലിഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.

Read More

ഡബ്ലിൻ: അയർലന്റിലെ നാഷണൽ ചിൽഡ്രൻസ് ആശുപത്രിയിൽ (എൻസിഎച്ച്)സൗജന്യ പാർക്കിംഗ് സൗകര്യം പരിമിതമെന്ന് വിമർശനം. സൗജന്യ കാർ പാർക്കിംഗുകളുടെ എണ്ണം വർദ്ധിപ്പിക്കണം എന്നാണ് ഉയരുന്ന ആവശ്യം. നിലവിൽ 100 സൗജന്യ കാർ പാർക്കിംഗ് സ്ഥലങ്ങളാണ് ഉള്ളത്. ആയിരം കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ 319 സ്‌പേസുകൾ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ളതാണ്. ബാക്കി 675 എണ്ണമാണ് രോഗികൾക്കും കുടുംബങ്ങൾക്കുമായി അനുവദിച്ചിട്ടുള്ളത്. ഇതിൽ 100 സ്‌പേസുകളാണ് സൗജന്യം. പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തോട് ആരോഗ്യമന്ത്രി ജെന്നിഫർ കരോൽ മക്‌നീൽ ആയിരുന്നു ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ ഇതിന് പിന്നാലെ 100 സൗജന്യ സ്‌പേസുകൾ മതിയാകില്ലെന്ന് സിൻ ഫെയ്ൻ നേതാവായ ഡേവിഡ് കള്ളിനാൻ വിമർശനം ഉന്നയിക്കുകയായിരുന്നു. ഇതൊരു ചെറിയ സംഖ്യയാണെന്നും പാർക്കിംഗ് സ്‌പേസുകൾ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

ഡബ്ലിൻ: ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ തുറന്ന കത്തുമായി അയർലന്റിലെ നഴ്‌സ്. ഇപ്പോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് വരാൻ തന്നെ ഭയമാണെന്ന് അദ്ദേഹം പറയുന്നു. എന്ത് കൊണ്ട് ഞങ്ങൾ അയർലന്റ് വിടുന്നുവെന്ന തലക്കെട്ടോടെ റെഡ്ഡിറ്റിലാണ് പേര് വെളിപ്പെടുത്താനാകാത്ത നഴ്‌സ് തന്റെ ആശങ്കകൾ തുറന്ന് എഴുതിയിരിക്കുന്നത്. ‘രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഞങ്ങൾ അയർലന്റിൽ എത്തിയത്. എന്നാൽ ഇന്ന് ഷിഫ്റ്റിന് ശേഷം വീട്ടിലേക്ക് നടന്ന് വരാൻ ഞങ്ങൾക്ക് ഭയമാണ്. 8 വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യക്കാരിയായ പെൺകുട്ടിയെ കൗമാരക്കാരുടെ സംഘം അധിക്ഷേപിക്കുന്നതിന് എനിക്ക് സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്. ഞാനുൾപ്പെടെ നിരവധി പേരാണ് അയർലന്റിന്റെ ആരോഗ്യരംഗത്തിന് സംഭാവന നൽകാൻ ഇവിടെ എത്തിയിരിക്കുന്നത്. കൊറോണക്കാലത്ത് വലിയ സമ്മർദ്ദത്തിനിടയിലും ജീവൻ പണയംവച്ച് ഇവിടെയുളളവർക്കായി ജോലി ചെയ്തു. വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും വേണ്ടെന്ന് വച്ചു. ഇവിടുത്തെ എല്ലാ നിയമങ്ങളും പാലിച്ചു. നികുതി കൃത്യമായി നൽകി. ദയയുള്ള രാജ്യമാണ് അയർലന്റ് എന്നായിരുന്നു ഞങ്ങൾ കരുതിയത്. എന്നാൽ അങ്ങനെയല്ല. ജന്മനാടുകളിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ഞങ്ങൾ.…

Read More

വാട്ടർഫോർഡ്: അയർലന്റിൽ ജീവിക്കാൻ ഏറ്റവും സുഖമുള്ള കൗണ്ടിയായി വാട്ടർഫോർഡ്. അയർലന്റ് ലിവെബലിറ്റി ഇൻഡക്‌സിലാണ് ജീവിക്കാൻ ഏറ്റവും മികച്ച കൗണ്ടിയായി വാട്ടർഫോർഡ് മാറിയത്. ന്യായമായ വിലയുള്ള വീടുകളും, നല്ല കാലാവസ്ഥയുമെല്ലാമാണ് ഈ നേട്ടം കൗണ്ടിയ്ക്ക് സ്വന്തമാക്കി നൽകിയത്. രാജ്യത്തെ 26 കൗണ്ടികളെയും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയ ശേഷം ആയിരുന്നു ലിവെബലിറ്റി ഇൻഡക്‌സ് പ്രകാരമുള്ള പട്ടിക തയ്യാറാക്കിയത്. ഭവന വില, സൂര്യപ്രകാശം, നഗരത്തിലേക്കുള്ള ദൂരം, പ്രകൃതി സൗന്ദര്യം എന്നിവ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഇവയെല്ലാം പരിഗണിക്കുമ്പോൾ ഒന്നാം സ്ഥാനം വാട്ടർഫോർഡിനാണ്. പട്ടികയിൽ രണ്ടാം സ്ഥാനം വെക്‌സ്‌ഫോർഡിനാണ്. ഡൊണഗൽ, കോർക്ക്, ക്ലെയർ എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. പട്ടികയിൽ ഏഴാം സ്ഥാനമാണ് രാജ്യതലസ്ഥാനമായ ഡബ്ലിന് ഉള്ളത്.

Read More

ഡബ്ലിൻ: അയർലന്റിൽ കുട്ടികുറ്റവാളികളുടെ എണ്ണം വർദ്ധിക്കുന്നു. രാജ്യത്ത് പ്രൊബേഷൻ സേവനത്തിനായി നിർദ്ദേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം റെക്കോർഡിൽ എത്തിയെന്നാണ് കണക്കുകൾ. പ്രൊബേഷൻ സർവീസ് വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. കഴിഞ്ഞ വർഷം 12 നും 17 നും ഇടയിൽ പ്രായമുള്ള 609 കുട്ടികളാണ് പ്രൊബേഷൻ സേവനങ്ങൾ ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടത്. 2023 മായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. 609 പേരിൽ 567 പേർ ആൺകുട്ടികളാണ്. ബാക്കി 42 പേർ പെൺകുട്ടികളാണ്. കൗമാരക്കാർക്കിടയിൽ കുറ്റവാസന വർദ്ധിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

Read More