ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ വാഹനാപകടം. 30 വയസ്സുള്ള യുവാവ് മരിച്ചു. പവേഴ്സ്ടൗൺ റോഡിൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.
30 കാരന്റെ കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. കാറിൽ അദ്ദേഹം മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. യുവാവിന്റെ മൃതദേഹം കനോലി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

