Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ മഴയുള്ള കാലാവസ്ഥയെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഇന്ന് രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കും. ഈ വാരം മുഴുവൻ മഴയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് വിവരം. അറ്റ്‌ലാൻഡിക്കിന് മുകളിലായി ന്യൂനമർദ്ദം രൂപം കൊണ്ടിട്ടിട്ടുണ്ട്. ഇതാണ് അയർലൻഡിൽ മഴയുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. അയർലൻഡിന്റെ കിഴക്കൻ മേഖലകളിൽ താപനില 13 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കിഴക്കൻ മേഖലയിൽ പൊതുവെ തെളിഞ്ഞ വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ചാറ്റൽ മഴയും ലഭിക്കും.

Read More

ബെൽഫാസ്റ്റ്:  അമേരിക്കൻ ഫാഷൻ റീട്ടെയിലറായ അബർക്രോംബി & ഫിച്ച്  വടക്കൻ അയർലൻഡിലും ചുവടുറപ്പിക്കുന്നു. ബെൽഫാസ്റ്റിലെ വിക്ടോറിയ സ്‌ക്വയർ ഷോപ്പിംഗ് സെന്ററിലാണ് എ &എഫ് പ്രവർത്തനം ആരംഭിക്കുന്നത് . ഇത് സംബന്ധിച്ച പദ്ധതിയുടെ വിശദാംശങ്ങൾ കമ്പനി അധികൃതർ ബെൽറാസ്റ്റ് സിറ്റ് കൗൺസിലിൽ സമർപ്പിച്ചിട്ടുണ്ട്. രാജ്യത്തെ തന്നെ ആദ്യത്തെ സ്റ്റാൻഡ്- എലോൺ സ്‌റ്റോറാണ് ബെൽഫാസ്റ്റിൽ തുറക്കുന്നത്. ഷോപ്പിംഗ് മാളിലെ ഏറ്റവും താഴെയുള്ള നിലയിലാണ് എ&എഫ് പ്രവർത്തനം ആരംഭിക്കുകയെന്നാണ് കൗൺസിലിൽ സമർപ്പിച്ചിരിക്കുന്ന പ്ലാനിംഗ് രേഖയിൽ നിന്നും വ്യക്തമാകുന്നത്.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ കുട്ടിയ്ക്ക് പരിക്ക്. 11 വയസ്സുള്ള ആൺകുട്ടിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനാപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടന്ന് പോകുകയായിരുന്ന കുട്ടിയെ ബിഎംഡബ്ല്യു എക്‌സ്5 ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം ഉണ്ടായത്. ഇതിന് പിന്നാല 34 വയസ്സുളള ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നോമ്പുകാല ധ്യാനം. ഈ മാസം 20,21,22 (വെള്ളി, ശനി, ഞായർ ) എന്നീ തിയതികളിലായിട്ടാണ് ധ്യാനം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും സംഘാടകർ ക്ഷണിച്ചു. 11 ഇടവകകൾ പങ്കാളികളാകുന്ന ധ്യാനം ഗ്ലാസ്‌നോവിൻ അവർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് സംഘടിപ്പിക്കുന്നത്. 20 ന് വൈകീട്ട് നാല് മണിയോടെയാണ് പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കുക. ആദ്യദിനത്തിൽ നാലിന് ആരംഭിക്കുന്ന ധ്യാനം രാത്രി 9 വരെ തുടരും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 9 വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് നാലരവരെയുമാണ് ധ്യാനം ഉണ്ടാകുക.

Read More

ഡബ്ലിൻ: യുദ്ധത്തിന്റെ പേരിൽ ഇന്ധനവിലയിൽ നിന്നും അമിത ലാഭം ഈടാക്കുന്നില്ലെന്ന് അയർലൻഡിലെ ഇന്ധന വ്യവസായികൾ. കഴിഞ്ഞ ദിവസം എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്കിന്റെ  നേതൃത്വത്തിൽ ചേർന്ന യോഗത്തിലായിരുന്നു വ്യവസായികളുടെ പരാമർശം. ഇന്ധന വില വർധനവിനെ തുടർന്ന് തങ്ങളും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഇവർ വ്യക്തമാക്കി. അന്താരാഷ്ട്ര വിലവർധനവിന്റെ അടിസ്ഥാനത്തിലാണ് അയർലൻഡിലെയും ഇന്ധന വിലകൾ നിർണയിക്കുന്നത് എന്ന് ഫ്യുവൽ ഫോർ അയർലൻഡ് സിഇഒ കെവിൻ മക്പാർട്ട്‌ലാൻ പറഞ്ഞു. ഇന്ധന വില വർധിപ്പിക്കുന്നത് തങ്ങളല്ല. വിലയിൽ സ്വാധീനം ചെലുത്താനും തങ്ങൾക്ക് കഴിയില്ല. മണ്ണെണ്ണയുടെ ആഗോളവിലയിൽ കഴിഞ്ഞ വെള്ളിയാഴ്ച  മുതൽ 75 ശതമാനത്തിന്റെ വില വർധനവ് ഉണ്ടായിയെന്ന് കെവിൻ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: വ്യക്തികൾ തമ്മിലുള്ള പണമിടപാട് എളുപ്പമാക്കാൻ പുതിയ മൊബൈൽ പേയ്‌മെന്റ് സേവനത്തിന് തുടക്കം കുറിച്ച് ഐറിഷ് ബാങ്കുകൾ. എഐബി, ബാങ്ക് ഓഫ് അയർലൻഡ്, പിടിഎസ്ബി എന്നീ ബാങ്കുകൾ ചേർന്നാണ് പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചത്. ഈ സംവിധാനം ഉപയോഗിച്ച് മൊബൈൽ വഴി ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയ്ക്ക് പണം അയക്കാൻ സാധിക്കും. സിപ്പ്‌വേ എന്ന പേരിലാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. മൊബൈലിലുള്ള ആപ്പ് വഴിയാണ് സേവനം ലഭ്യമാകുക. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന സേവനം നാളെ ഏകദേശം അഞ്ച് മില്യൺ ഉപഭോക്താക്കൾക്ക് ലഭ്യമാകും. മൊബൈൽ ഫോൺ നമ്പറുകൾ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താമെന്നാണ് ഈ സേവനത്തിന്റെ പ്രത്യേകത. പണം അയക്കാനും മറ്റൊരാളോട് പണം അഭ്യർത്ഥിക്കാനും ഇതിൽ സൗകര്യമുണ്ടാകും.

Read More

ഡബ്ലിൻ: ആഗോളതലത്തിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് എത്തുമെന്ന് വിലയിരുത്തൽ. ബ്രസ്സൽസിൽ ചേർന്ന യൂറോഗ്രൂപ്പ് സാമ്പത്തിക വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ ആയിരുന്നു ഇത് സംബന്ധിച്ച വിലയിരുത്തൽ. ഈ വിലവർധനവ് അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളെ സാരമായി തന്നെ ബാധിക്കും. കഴിഞ്ഞ ഒരു ആഴ്ചയായി അയർലൻഡിൽ ഇന്ധന വിലയിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. ഹോം ഹീറ്റിംഗ് ഓയിൽ, പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. റഷ്യ- യുക്രെയ്ൻ സംഘർഷം ആരംഭിച്ചത് മുതൽ തന്നെ എണ്ണവിലയിൽ വർധനവ് ഉണ്ടാകുന്നുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ ഡ്രൈവിംഗ് ടെസ്റ്റിന് ആഗ്രഹിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു. ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് ഇൻഷൂറൻസ് രേഖകൾ നിർബന്ധമാണ്. നിങ്ങളുടെ വാഹനം ഇൻഷൂർഡ് ആണെന്ന് വ്യക്തമാക്കുന്ന രേഖകൾ നിർബന്ധമായും കൈവശം ഉണ്ടാകണമെന്ന് ആർഎസ്എ വ്യക്തമാക്കി. ഇൻഷൂറൻസ് സർട്ടിഫിക്കേറ്റിൽ നിങ്ങളുടെ പേര് ഇല്ലെങ്കിൽ ഇൻഷൂറൻസ് പ്രൊവൈഡർമാരിൽ നിന്നും സാക്ഷ്യപത്രം വാങ്ങണം. ഡ്രൈവിംഗ് ടെസ്റ്റിന് ആവശ്യമായ രേഖകൾ എല്ലാം ഉണ്ടായിരിക്കും. അല്ലാത്തപക്ഷം ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ആർഎസ്എ അറിയിച്ചു.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാർ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. 20 കാരിയ്ക്കാണ് ജീവൻ നഷ്ടമായത്. ടെമ്പിൾമോറിനും ടെമ്പിൾടൂഹിയ്ക്കും ഇടയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. ആർ502 ൽ വൈകുന്നേരം 7 മണിയ്ക്ക് ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു 20 കാരി. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റിരുന്നു.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. 55 കാരൻ മരിച്ചു. ഡൺമുറി സ്വദേശിയായ ജെയിംസ് കിൽപാട്രിക് ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം. ക്വീൻസ്‌വേ മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. 55 കാരൻ ഓടിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More