ഡബ്ലിൻ: ദുബായിൽ നിന്നും ഡബ്ലിനിലേക്കുള്ള എമിറേറ്റ്സ് വിമാന സർവ്വീസ് വൈകി. ദുബായി വിമാനത്താവളത്തിൽ ഇറാനിയൻ ഡ്രോൺ പതിച്ച സാഹചര്യത്തിലായിരുന്നു വിമാനം വൈകിയത്. ഡ്രോൺ ആക്രമണത്തിന് പിന്നാലെ സുരക്ഷാകാരണങ്ങളായി ദുബായി വിമാനത്താവളം അടച്ചിരുന്നു.
ഇന്നലെ രാവിലെ 9.45 ഓടെ ആയിരുന്നു ദുബായി വിമാനത്താവളത്തിൽ നിന്നും എമിറേറ്റ്സ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വിമാനത്താവളം അടച്ചതോടെ വിമാനത്തിന് യാത്ര പുറപ്പെടാൻ കഴിയാതെ വരികയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷമാണ് ഡബ്ലിനിലേക്ക് വിമാനം യാത്ര തിരിച്ചത്.
Discussion about this post

