ഡബ്ലിൻ: ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ ഫോർകോർട്ട് ജീവനക്കാർക്കെതിരെയുണ്ടാകുന്ന ആക്രമണത്തെ അപലപിച്ച് മന്ത്രി പീറ്റർ ബർക്ക്. ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ആയി ജീവനക്കാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം അദ്ദേഹം ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു പ്രതികരണം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനവ് സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

