ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് നിന്നും വൻ തോതിൽ സിഗരറ്റ് ശേഖരം പിടിച്ചെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ സംഭവത്തിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ ഇപ്പോഴാണ് പുറത്തുവിട്ടത്. റിച്ച്മണ്ട് എന്ന ബ്രാൻഡിവന്റെ സിഗരറ്റുകളാണ് പിടിച്ചെടുത്തത്. ഇതിന് 8.5 മില്യൺ യൂറോയുടെ മൂല്യം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
റെവന്യൂവിഭാഗം വക്താവാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ ആയിരുന്നു സിഗരറ്റ് ശേഖരം പിടിച്ചെടുത്തത്. ഇവ വിപണിയിൽ എത്തിയാൽ ഖജനാവിന് 6.6 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Discussion about this post

