ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴയുള്ള കാലാവസ്ഥ. അറ്റ്ലാൻഡിക്കിന് മുകളിലായി രൂപം കൊണ്ട ന്യൂനമർദ്ദമാണ് കാലാവസ്ഥയെ സ്വാധീനിച്ചിട്ടുള്ളത്. ഇന്ന് മുതൽ മഴയുള്ള കാലാവസ്ഥ ആയിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ഇതോടൊപ്പം ശക്തമായ തെക്കൻ കാറ്റും അനുഭവപ്പെടും.
പകൽ നേരങ്ങളിൽ പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ ഉച്ചയോടെ കാലാവസ്ഥ മാറും. മഴ ആരംഭിക്കും. രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുടെ ശക്തി വർധിക്കും. രാത്രി കാലങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ കുറവ് ഉണ്ടാകും. മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.
Discussion about this post

