ഡബ്ലിൻ: ഒമാനിൽ നിന്നുള്ള വിമാനത്തിൽ ഡബ്ലിനിൽ എത്തുക 194 പേർ. ഇവരിൽ കുട്ടികൾ മുതൽ പ്രായമായവർവരെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വിമാനം പുറപ്പെടുമെന്നായിരുന്നു ഒടുവിലായി ലഭിച്ച വിവരം.
ഒമാനിലെ മസ്ക്കറ്റിൽ നിന്നാണ് വിമാനം പുറപ്പെടുക. യാത്രാമധ്യേ ഈജിപ്തിലെ കെയ്റോയിൽ വിമാനത്തിന് സ്റ്റോപ്പ് ഉണ്ടാകും. പ്രായമായവർ, കുട്ടികൾ, ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ എന്നിവരെയാണ് ഈ വിമാനത്തിൽ തിരികെ എത്തിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടർ വിമാനം ആണ് ഒമാനിൽ നിന്നും ഡബ്ലിനിൽ എത്തുന്നത്.
Discussion about this post

