ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. 63 കാരനായ മാർക്ക് ഫൺഹാമാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു വയോധികന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 27 മുതലാണ് ഫൺഹാമിനെ കാണാതായത്. റാത്ത്കൂളിലെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
Discussion about this post

